Posted By Nazia Staff Editor Posted On

Flight emergency landing;വിമാനത്തില്‍ കാബിൻ ക്രൂ ജീവനക്കാരിയ്ക്ക് കടിയും മാന്തും;യാത്രക്കാർ തമ്മിൽ ശരീരദുര്‍ഗന്ധത്തെ ചൊല്ലി തര്‍ക്കം, ; വിമാനം വൈകിയത് രണ്ട് മണിക്കൂര്‍;ഒടുവിൽ…

Flight emergency landing: ഷെൻസ്ഹെൻ: വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം. ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയാവോയിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് വനിതാ യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകുകയും ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു യാത്രക്കാർ തമ്മിലടിച്ചത്.

യാത്രക്കാരിൽ ഒരാൾ ശരീര ദുർഗന്ധത്തെ ചൊല്ലിയും മറ്റേയാൾ സഹയാത്രികയുടെ പെർഫ്യൂമിന്റെ മണത്തെക്കുറിച്ചുമാണ് തമ്മിലടിച്ചതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ വലതു ഭാഗത്ത് ഒരേ നിരയിലായിരുന്നു രണ്ട് യാത്രക്കാരും ഇരുന്നത്. കാബിൻ ക്രൂ ജീവനക്കാരും മറ്റ് പുരുഷ യാത്രക്കാരും ഇരുവരുടെയും വഴക്ക് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വാക് പോര് നിർത്താൻ ശ്രമിക്കുന്നതിനിടെ കാബിൻ ക്രൂ ജീവനക്കാരിയുടെ കയ്യിൽ വനിതാ യാത്രക്കാരിലൊരാൾ കടിക്കുകയും മറ്റേയാൾ മാന്തി പോറലേൽപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *