Posted By Nazia Staff Editor Posted On

Mortgage Scheme ;സ്വപ്ന ഭവനം യുഎഇയിൽ എളുപ്പത്തിൽ സ്വന്തമാക്കാം;’മോർട്ട്ഗേജ്’ ശ്രദ്ധയോടെ എടുക്കാം;

Mortgage Scheme ;യുഎഇ: യുഎഇയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മാസസിൽ സൂക്ഷിക്കുന്നവരാണ് പ്രവാസികളിൽ പകുതിയിൽ അധികവും. എന്നാൽ ഒരു പ്രോപ്പർട്ടി വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് മോർട്ട്ഗേജ് അഥവാ ഭവന വായ്‌പ എന്താണ് എന്നത്. യുഎഇയിലെ ഭവന വായ്പകളെക്കുറിച്ച് ഒരു ധാരണയുണ്ടെങ്കിൽ നിങ്ങൾക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എളുപ്പത്തിൽ സാധിക്കും.

എന്നാൽ വായ്‌പയ്ക്ക് ശ്രമിക്കും മുൻപ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. അതുപോലെ സ്ഥിരമായ വരുമാനം, നിലവിലുള്ള കടബാധ്യതകൾ, ഡൗൺ പേയ്‌മെന്റ് നൽകാനുള്ള തുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം ഉയർന്ന ക്രെഡിറ്റ് സ്കോർ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.എന്താണ് മോർട്ട്ഗേജ് അഥവാ ഭവന വായ്‌പ?യുഎഇയുടെ സെൻട്രൽ പറയുന്നത് അനുസരിച്ച്, ഒരു പുതിയ വീട് അല്ലെങ്കിൽ നിക്ഷേപ സ്വത്ത് പോലെയുള്ള പ്രോപ്പർട്ടി വാങ്ങുന്നതിന് മിക്കപ്പോഴും ഉപയോഗിക്കുന്ന ഒരു തരം വായ്പയാണ് മോർട്ട്ഗേജ്. ഒരു മോർട്ട്ഗേജിനായി അപേക്ഷിക്കുന്നതിന് അപേക്ഷകന്റെ മിനിമം ക്രെഡിറ്റ് സ്കോർ, ഡൗൺ പേയ്മെൻ്റ്, വരുമാന നില എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇതിൽ വ്യത്യസ്‌ത തരത്തിലുള്ള ഫീസുകൾ മനസ്സിലാക്കിയിരിക്കുന്നതും പ്രയോജനം ചെയ്യും. ഉദാഹരണത്തിന്, ഒരു മോർട്ട്ഗേജിൻ്റെ കാര്യം വരുമ്പോൾ, നിയമപരമായ ഫീസ്, അപ്രൈസൽ ഫീസ്, അഡ്മിനിസ്ട്രേഷൻ ഫീസ്, ഇൻസ്പെക്ഷൻ ഫീസ് എന്നിവയാണ് അപേക്ഷകനിൽ നിന്ന് ഈടാക്കുക. ഇവയെ കുറിച്ച് കൃത്യമായ ധാരണ വായ്‌പ അപേക്ഷകന് ഉണ്ടായിരിക്കണം.

യുഎഇയിൽ വിവിധ തരത്തിലുള്ള മോർട്ട്ഗേജ് ഓപ്ഷനുകൾ ലഭ്യമാണ്. ഫിക്സഡ് റേറ്റ് മോർട്ട്ഗേജ്, വേരിയബിൾ റേറ്റ് മോർട്ട്ഗേജ് എന്നിങ്ങനെ പല തരത്തിലുള്ള ലോണുകൾ ലഭ്യമാണ്. എന്നാൽ ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനാൽ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ലോൺ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. ലോൺ കാലാവധി, പലിശ നിരക്ക്, തിരിച്ചടവ് തുക എന്നിവയെ കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം.

ലോൺ തിരിച്ചടവിനുള്ള കാലാവധി 5 വർഷം മുതൽ 30 വർഷം വരെ വ്യത്യാസപ്പെടാം. കുറഞ്ഞ കാലാവധിയിൽ തിരിച്ചടവ് കൂടുതലായിരിക്കും. എന്നാൽ മൊത്തം പലിശ കുറവായിരിക്കും. കൂടിയ കാലാവധിയിൽ തിരിച്ചടവ് കുറവായിരിക്കും എന്നാൽ മൊത്തം പലിശ കൂടുകയും ചെയ്യും.വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്ത ശേഷം മാത്രം വായ്പ എടുക്കാൻ ശ്രദ്ധിക്കണം. കുറഞ്ഞ പലിശ നിരക്കിൽ തിരഞ്ഞെടുക്കുന്നത് ലോൺ തിരിച്ചടവിന്റെ ഭാരം കുറച്ചേക്കും.
അതോടൊപ്പം ലോൺ നൽകുന്ന ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ വിശ്വാസ്യതയും ഉറപ്പാക്കിയിരിക്കണം. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത പലിശ നിരക്കുകളും വ്യവസ്ഥകളുമായി മോർട്ട്ഗേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഒന്നിലധികം സ്ഥാപനങ്ങളെ സമീപിക്കുകയും അവരുടെ ഓഫറുകൾ താരതമ്യം ചെയ്യുകയും ചെയ്യുന്നതും ഉചിതമാണ്.

‘മോർട്ട്ഗേജ്’ ശ്രദ്ധയോടെ എടുക്കാം; സ്വപ്ന ഭവനം യുഎഇയിൽ എളുപ്പത്തിൽ സ്വന്തമാക്കാം

ലോൺ എടുക്കുന്നതിന് മുൻപ് ലോൺ കരാർ ശ്രദ്ധാപൂർവ്വം വായിക്കുകയും എല്ലാ നിബന്ധനകളും മനസ്സിലാക്കുകയും ചെയ്യണം. ലോൺ പ്രോസസ്സിംഗ് ഫീസ്, ഇൻഷുറൻസ് തുക തുടങ്ങിയ അധിക ചെലവുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഒരു പ്രോപ്പർട്ടി വാങ്ങുന്നത് വലിയൊരു സാമ്പത്തിക തീരുമാനമാണ്. അതിനാൽ മോർട്ട്ഗേജിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുകയും ശ്രദ്ധയോടെയുള്ള തീരുമാനമെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി യുഎഇയിലെ ബാങ്കുകളുടെ വെബ്സൈറ്റുകളോ സാമ്പത്തിക ഉപദേഷ്ടാക്കളെയോ സമീപിക്കാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *