
Indian expat wallet theft in Kuwait : കുവൈത്ത് സിറ്റി: കുവൈത്തിലെ ഷാർക്ക് പ്രദേശത്ത് ഇന്ത്യൻ പ്രവാസിയുടെ പഴ്സ് മോഷണം പോയതായി പരാതി. പഴ്സിലുണ്ടായിരുന്ന 210 കുവൈത്ത് ദിനാർ, സിവിൽ ഐഡി, ബാങ്ക് കാർഡ് എന്നിവ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത വ്യക്തിയെ കണ്ടെത്താൻ ക്യാപിറ്റൽ ഗവർണറേറ്റ് ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു.
മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.