Job vacancy in uae; അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ (എഐ) സാങ്കേതിക മേഖല മുന്നേറുമ്പോൾ ഒരുങ്ങുന്നത് നിരവധി തൊഴിലവസരങ്ങളാണ്. എഐയുടെ പ്രസക്തി വർദ്ധിച്ചതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് യുഎഇയിൽ ഒരുങ്ങുന്നതെന്ന് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല, എഐയുടെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ചില തൊഴിൽ നഷ്ടങ്ങളെക്കുറിച്ചും അവർ വ്യക്തമാക്കി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
രാജ്യത്തെ ടെക് വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റം കണക്കിലെടുത്ത്, യുഎഇയിലെ കമ്പനികൾ ഉടൻതന്നെ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ചാ നിരക്ക് 28.54 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഫലമായി 2030ഓടെ ഓഹരി വിപണി നിരക്ക് 4,285.00 ദശലക്ഷം ഡോളറിലെത്തും.
‘ഇന്ന് നിങ്ങൾ എഐയെ വലിയ രീതിയിൽ സ്വീകരിക്കുകയും അതിനെ പല രീതിയിൽ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. ഇനി നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമനുസരിച്ച് എഐ എങ്ങനെ പ്രവർത്തിക്കണം എന്ന് അതിന്റെ മേധാവി ചിന്തിച്ച് തുടങ്ങണം. അതിനായി അദ്ദേഹത്തിനൊപ്പം ഒരു ടീം ഉണ്ടായിരിക്കണം. നിരവധി പ്രോഗ്രാമർമാരെ ഇതിനായി വേണ്ടിവരും. ശേഷം സൈബർ സുരക്ഷാ വിദഗ്ദ്ധ വിദഗ്ദ്ധരെ നിയമിക്കാൻ തുടങ്ങും ‘ , ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഡയറക്ടർ സയീദ് അൽ ഫലാസി പറഞ്ഞു.
‘ബിസിനസ് രംഗത്തും പല ആപ്പുകളിലും എഐ ഇന്ന് അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഒരു വാഹനം നിർമിക്കാൻ പല ഭാഗങ്ങളും കൂട്ടിച്ചേർക്കണം എന്നതുപോലെ എഐ രംഗത്തും ഒരുപാടുപേർ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ അത് പൂർണരൂപത്തിലെത്തുകയുള്ളു. അതിനാൽ, എഐയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. പ്രോഗ്രാമിംഗ്, സൈബർ സെക്യൂരിറ്റി എന്നിവയിലെല്ലാം പുതിയ തൊഴിലാളികളെ ഉടൻ റിക്രൂട്ട് ചെയ്യും’ , ഫലാസി കൂട്ടിച്ചേർത്തു.