
WhatsApp new update;ഏതു ഭാഷയുമായിക്കോട്ടെ…വോയ്സ് നോട്ടുകള്‍ എളുപ്പം മനസിലാക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
WhatsApp new update; അടുത്തിടെയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ശബ്ദ സന്ദേശം പകര്‍ത്താന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ വാട്സ്ആപ്പ്. ബീറ്റ അപ്ഡേറ്റിനായി ഐഫോണിലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടത്. ആന്‍ഡ്രോയിഡ് ഫോണുകളിലും താമസിയാതെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്ആപ്പില്‍ കിട്ടുന്ന വോയ്സ് നോട്ടുകള്‍ പകര്‍ത്തുന്നതിന് 150MB ഡാറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണം ഉറപ്പാക്കി നൂതന സ്പീച്ച് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചര്‍ എന്ന് പറയപ്പെടുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വോയ്സ് റെക്കോര്‍ഡിംഗ് പ്ലേ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പുതിയ ഫീച്ചര്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാകും. അഭിമുഖമോ കമന്റോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായം ഇല്ലാതെ പകര്‍ത്തി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍.
ഇതിനായി പുതിയ സെക്ഷന്‍ വാട്സ്ആപ്പില്‍ വരും. ശബ്ദ സന്ദേശം പകര്‍ത്തി വായിക്കുന്നതിന് നിശ്ചിത ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധമായിരിക്കും ക്രമീകരണം. ഇംഗ്ലീഷ്, സ്പാനീഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഹിന്ദി എന്നി ഭാഷകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. ഭാഷ തെരഞ്ഞെടുത്ത ശേഷം ട്രാന്‍സ്ക്രിപ്ഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഫീച്ചര്‍.
Comments (0)