Abu Dhabi police ; അബൂദബി: വേഗപരിധി ലംഘനങ്ങള്‍ കുറക്കുന്നതിനായി നടപടികളുമായി അബൂദബി പൊലീസ്. വേഗപരിധിയുടെ എട്ട് ലംഘനങ്ങളും അവക്കുള്ള പിഴകളും ബ്ലാക്ക് പോയന്റുകളും പൊലീസ് ഡ്രൈവർമാരെ ഓര്‍മിപ്പിച്ചു. അനുവദനീയമായതിലും അധികം 20 കിലോമീറ്റര്‍ വരെ അമിത വേഗത്തില്‍ സഞ്ചരിച്ചാല്‍ 300 ദിര്‍ഹമാണ് പിഴ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
20 മുതല്‍ 30 കിലോമീറ്റര്‍ വരെ 600 ദിര്‍ഹവും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൂടിയാല്‍ 700 ദിര്‍ഹവും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത കൂടിയാല്‍ 1000 ദിര്‍ഹവും 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൂടിയാല്‍ 1,500 ദിര്‍ഹം പിഴയും 6 ട്രാഫിക് പോയന്റും 60 കിലോമീറ്ററിലധികം വേഗത കൂടിയാല്‍ 2000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയന്റും ചുമത്തും. 80 കിലോമീറ്ററിലധികമാണ് വേഗതയെങ്കില്‍ 3000 ദിര്‍ഹം പിഴയും 23 ട്രാഫിക് പോയന്റും ചുമത്തും. അനുവദനീയമായതിലും കുറഞ്ഞ വേഗതയില്‍ വാഹനമോടിച്ചാല്‍ 400 ദിര്‍ഹമാണ് പിഴ. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ നിശ്ചിത ലെയിനുകളില്‍ കുറഞ്ഞ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററാണ്. ഇതു പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 400 ദിര്‍ഹം പിഴ ചുമത്തും.