Emirates airline ;എംബാം ചെയ്യാത്ത മൃതദേഹങ്ങൾ ഇനി വിമാനക്കമ്പനികൾ സ്വീകരിക്കുന്നില്ല; സ്വീകരിക്കുക ഇനി ഒരൊറ്റ എയർലൈൻ മാത്രം
Emirates airline; ഡെങ്കിപ്പനി ബാധിച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ കടുത്ത പ്രതിസന്ധി. യുഎഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. എമിറേറ്സ് എയർ ലൈൻ മാത്രമാണ് ഇവ സ്വീകരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കണ്ണൂരിലേക്കോ കോഴിക്കോടേക്കോ എമിറേറ്റ്സിന് സർവീസില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ചു മരിച്ച കണ്ണൂർ സ്വദേശിയായ 50 കാരിയുടെ മൃതദേശം കൊച്ചിയിലെത്തിച്ച് അവിടെ നിന്നും ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലാണ് കൊണ്ടുപോയത്.
ആറുമാസം മുൻപ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തെ തുടർന്ന് എംബാം ചെയ്ത മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും പ്രതിസന്ധി തുടരുകയാണ്. എയർ ലൈൻസുകൾ മൃതദേഹങ്ങൾ സ്വീകരിക്കാത്തതിന്റെ കാരണമായി പറയുന്നത് അവരുടെ ഡൽഹിയിലെ ഹെഡ് ഓഫീസിൽ നിന്നും പെർമിഷൻ കിട്ടാൻ വൈകുന്നതാണ് എന്ന്. എംബാമിംഗിന് നാല് മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കുമെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Airlines other than Emirates do not accept unembalmed bodies.
Comments (0)