Upi new updation; യു.പി.ഐ വഴിയാണ് ഇന്ന് നമ്മളില്‍ ഭൂരിഭാഗവും ദിനേനെയുള്ള പണമിടപാടുകള്‍ നടത്തുന്നത്. യു.പി.ഐ ആപ്പുകള്‍ നമ്മുടെ സാമ്പത്തിക ഇടപാടുകളുടെ അഭിവാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്. എന്നാല്‍ തോന്നുംപോലെ യു.പി.ഐ വഴി നമുക്ക് പണമിടപാടുകള്‍ ചെയ്യുക സാധ്യമല്ല.നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നിശ്ചയിച്ചിട്ടുള്ള യുപിഐ ആപ്പുകളുടെ പ്രതിദിന പണം ഇടപാട് പരിധികളെ കുറിച്ചറിയാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മിക്ക യു.പി.ഐ ആപ്പുകളുടെയും ദിനേനയുള്ള പരമാവധി ട്രാന്‍സാക്ഷന്‍ പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ വിവിധ മേഖലകളില്‍ ഈ പരിധിക്ക് വ്യത്യാസമുണ്ട്.ഉദാഹരണത്തിന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും പ്രതിദിനം 5 ലക്ഷം രൂപയാണ് ഉയര്‍ന്ന പരിധി. ഇത് 2023 ഡിസംബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ്.
അത് പോലെ, ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട യുപിഐ ഇടപാടുകള്‍ പ്രതിദിനം 2 ലക്ഷം രൂപ വരെയാണ് ദിനേനയുള്ള പരിധി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
വ്യക്തിഗത ബാങ്കുകള്‍ക്ക് യുപിഐ ഇടപാടുകളില്‍ അവരുടേതായ നിബന്ധനകളും വ്യവസ്ഥകളും ചുമത്താം. ഉദാഹരണത്തിന്, എച്ച്ഡിഎഫ്‌സി ബാങ്ക്, വ്യക്തിയില്‍ നിന്ന് വ്യക്തിക്ക് (P2P), വ്യക്തിയില്‍ നിന്ന് വ്യാപാരി (P2M) ഇടപാടുകള്‍ക്കായി പ്രതിദിനം 1 ലക്ഷം രൂപ അല്ലെങ്കില്‍ 20 ഇടപാടുകള്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഇടപാടുകള്‍ പുനരാരംഭിക്കുന്നതിന് ആയി 24 മണിക്കൂര്‍ കാത്തിരിക്കണം. അതേസമയം തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ക്ക്, അനുവദനീയമായ ഇടപാടുകളുടെ എണ്ണം പ്രതിദിനം 10 ആയി പരിമിതപ്പെടുത്തി ഇരിക്കുന്നു.