UAE LAW; പൗരന്മാർ മോഷണത്തിന് ഇരയാകുന്ന രാജ്യങ്ങളുടെ പേരുകൾ യു.എ.ഇ. പുറത്തുവിട്ടു

യു.എ.ഇ. സ്വദേശികൾ ഏറ്റവുംകൂടുതൽ മോഷണങ്ങൾക്കിരയാവുന്ന ആറുരാജ്യങ്ങളുടെ പേരുകൾ യു.എ.ഇ. വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. സ്പെയിൻ, ജോർജിയ, ഇറ്റലി, യു.കെ., ഫ്രാൻസ്, ഓസ്ട്രിയ എന്നീരാജ്യങ്ങളിലാണ് സ്വദേശികൾ കൂടുതലും കവർച്ചയ്ക്കിരയാകുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

മോഷണശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സ്വദേശികളോട് ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. താമസസൗകര്യം, വാഹനം എന്നിവ അന്താരാഷ്ട്രകമ്പനികൾമുഖേനമാത്രം ബുക്ക് ചെയ്യണം. താമസയിടത്തിൽ ഔദ്യോഗികരേഖകൾ സുരക്ഷിതമായി സൂക്ഷിക്കണം. വിലപ്പിടിപ്പുള്ളതും അപൂർവവുമായ വസ്തുക്കൾ യാത്രയിൽ ധരിക്കരുത്.

ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവുംപുതിയ യാത്രാമാർഗനിർദേശങ്ങൾക്കായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ പരിശോധിക്കണം. യാത്രയ്ക്കുമുൻപായി ത്വാജോദി സേവനത്തിൽ രജിസ്റ്റർ ചെയ്യണം.

അടിയന്തരസാഹചര്യങ്ങളിൽ 0097180024 എന്ന നമ്പറിൽ വിളിക്കാനും അധികൃതർ നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top