Big ticket; ബി​ഗ് ടിക്കറ്റ്: 10 മില്യൺ ദിർഹം നേടിയ പ്രവാസി സമ്മാനത്തുകയുടെ പങ്ക് കാരുണ്യപ്രവർത്തികൾക്ക് നൽകും

ദുബായിൽ 2005 മുതൽ ഭാര്യക്കും മകനുമൊപ്പം താമസിക്കുന്ന റൈസുർ, ഓൺലൈനായാണ് ടിക്കറ്റെടുത്തത്. 18 മാസമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. എസ്.ഐ ​ഗ്ലോബൽ ​ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് റൈസുർ.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പുതിയ നിക്ഷേപ സാധ്യതകൾക്കായി എപ്പോഴും ശ്രമിക്കുകയായിരുന്നു അദ്ദേഹം. അതിനിടയ്ക്കാണ് അപ്രതീക്ഷിത ഭാ​ഗ്യം. സുഹ‍ൃത്താണ് ബി​ഗ് ടിക്കറ്റ് കളിക്കാൻ പ്രചോദനം. അബുദാബിയിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോകുമ്പോഴാണ് ടെർമിനൽ എ-യിലെ ഇൻസ്റ്റോർ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കാറ്. നേരിട്ട് പോയി ടിക്കറ്റ് വാങ്ങുന്നതാണ് വെബ്സൈറ്റിൽ നിന്ന് ടിക്കറ്റെടുക്കുന്നതിനെക്കാൾ താൽപര്യമെന്ന് അദ്ദേഹം പറയുന്നു.

വിധിയുണ്ടെങ്കിൽ ഭാ​ഗ്യം തേടി വരും എന്ന വിശ്വാസക്കാരനാണ് റൈസുർ. താനാണ് വിജയി എന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറയുന്നു. സമ്മാനത്തുക ഉപയോ​ഗിച്ച് എന്താണ് ചെയ്യുന്നതെന്ന് റൈസുർ തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും നന്മ ചെയ്യണമെന്നതാണ് ആദ്യ ആ​ഗ്രഹമെന്ന് റൈസുർ പറയുന്നു. മറ്റുള്ളവരെ സ്നേഹിക്കുന്നവരെ ദൈവം സ്നേേഹിക്കുന്നു.

കുറുക്കവഴികൾക്ക് പിറകെ പോകരുത്. കഠിനാധ്വാനം ചെയ്യുക. ന്യായത്തിന്റെ കൂടെ നിൽക്കുക, ആത്മാർത്ഥത കാണിക്കുക, നന്മ ചെയ്യുക, ബഹുമാനത്തോടെ പ്രവർത്തിക്കുക – അദ്ദേഹം പറയുന്നു.

ജൂലൈ മാസം ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ​ഓ​ഗസ്റ്റ് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ​ഗ്രാൻഡ് പ്രൈസായി 15 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. രണ്ടാം സമ്മാനം ഒരു മില്യൺ ദിർഹം. കൂടാതെ പത്ത് പേർക്ക് ഒരു ലക്ഷം ദിർഹം വീതം.

ഇതേ നറുക്കെടുപ്പിൽ തന്നെ ഒരു ഭാ​ഗ്യശാലിക്ക് AED 269K മൂല്യമുള്ള BMW 430i കാർ നേടാനാകും. അടുത്ത ലൈവ് ഡ്രോ ബി​ഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, യൂട്യൂബ് ചാനലുകളിൽ ഉച്ചയ്ക്ക് 2.30-ന് (GST) കാണാനാകും. തേഡ് പാർട്ടി പേജുകളിലൂടെ ബി​ഗ് ടിക്കറ്റ് വാങ്ങുന്ന ഉപയോക്താക്കൾ ടിക്കറ്റിന്റെ സാധുത ഉറപ്പുവരുത്തണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top