Dubai RTA: ദുബായിൽ ഇനി യാത്രകൾ വളരെ എളുപ്പം; ഇതാ വരുന്നു 32 പുതിയ മെട്രോ സ്റ്റേഷനുകൾ; ആകാംക്ഷയോടെ ദുബായ് നിവാസികൾ

Dubai RTA;ദുബായ് മെട്രോ എന്ന് പൊതുജനത്തിന് വളരെ ഉപകാരപ്പെടുന്ന തന്നെയാണ്. കാരണം ട്രാഫിക്കുകളിൽ ഒന്നും കുടുങ്ങാതെ വളരെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഇതിലും വലിയ മാർഗ്ഗം ഒന്നുമില്ലയെന്ന് തന്നെ പറയാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അതുകൊണ്ടുതന്നെ പൊതുജനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുതുതായി വരുന്ന 32 മെട്രോ സ്റ്റേഷനുകളെ. ഗതാ​ഗതത്തിനുള്ള സമയവും പണവും ലാഭിക്കാൻ മെട്രോ യാത്രകൾ സഹായകമാകുമെന്നാണ് എമേർജിം​ഗ് കമ്മ്യൂണിറ്റികളിലെ താമസക്കാർ പറയുന്നത്. നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് (84 കിലോമീറ്റർ) 2030 ഓടെ 96 സ്റ്റേഷനുകളായി (140 കി.മീ) വികസിപ്പിക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2040 ഓടെ 140 സ്റ്റേഷനുകൾ (228 കി.മീ. കവറേജ്) ആക്കാനാണ് പദ്ധതി. എമിറേറ്റിലുടനീളമുള്ള പൊതുഗതാഗതത്തിൻ്റെ വിഹിതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ പ്രതിശീർഷ 16 ടണ്ണായി കുറയ്ക്കുക, റോഡുകൾക്കനുസരിച്ച് സുസ്ഥിര ഗതാഗതത്തിൻ്റെ കാര്യക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുക എന്നിവയാണ് വരും വർഷങ്ങളിൽ ദുബായ് മെട്രോയുടെ വിപുലീകരണം ലക്ഷ്യമിടുന്നതെന്ന് ആർടിഎ പറഞ്ഞു.

https://www.kuwaitoffering.com/uae-job-vacancy-41

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top