Posted By Nazia Staff Editor Posted On

Organ donation: അപ്രതീക്ഷിതമായി കുഴഞ്ഞുവീണത് പിതാവിന്റെ മുന്നിൽ പിന്നീട് എണീറ്റില്ല; ഒടുവിൽ ദുബായിൽ 17കാരന്റെ അവയവങ്ങൾ പുതുജീവനേകിയത് ഇന്ത്യക്കാരുൾപ്പെടെ അഞ്ച് പേർക്ക്.

Organ donation:ദുബായ് ∙ ജീവിതം എപ്പോഴും ആസ്വദിച്ച് ജീവിക്കണം എന്ന് പറയുന്നത് വെറുതെയല്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അതുപോലെതന്നെ ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് അതിന്റെ ശരിക്കുമുള്ള ടേസ്റ്റ് അറിയുകയെന്ന് മുതിർന്നവർ പറയുന്നതിലും സത്യമുണ്ട്. ഇവിടെ ഇതാ മരണത്തിലും മറ്റുള്ളവർക്ക് പുതുജീവനേകി മാതൃകയായി യുവാവ്.പെട്ടെന്നൊരുദിവസം കുഴഞ്ഞുവീണ് കോമയിലായിപ്പോയ ഫ്രഞ്ച് കുടുംബത്തിലെ 17കാരന്റെ അവയവങ്ങൾ പുതുജീവനേകിയത് ഇന്ത്യക്കാരുൾപ്പെടെ അഞ്ച് പേർക്ക്. രണ്ട് വർഷം മുൻപായിരുന്നു കു‌ടുംബത്തെ ആജീവനാന്തം ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനി നതാലി ഗ്രാൽ സോറൻസിന്റെ മകൻ വിഗ്ഗോ സോറൻസനാണ് വീട്ടിൽ ഭർത്താവിന്റെ കൈകളിൽ കുഴഞ്ഞുവീണത്. തുടർന്ന് കോമയിലാവുകയായിരുന്നു. പിന്നീടൊരിക്കലും അവൻ ഉണർന്നില്ല. ആ നിമിഷം ഒരു അമ്മയെന്ന നിലയിൽ എല്ലാം അവസാനിച്ചുവെന്ന് തനിക്കറിയാമായിരുന്നുവെന്ന് നതാലി പറയുന്നു. മകനെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും ഭേദമായില്ലെങ്കിലും തന്റെ മകൻ വിഗ്ഗോ മറ്റുള്ളവരിലൂടെ ജീവിക്കുമെന്ന് ഒാർത്തപ്പോൾ നതാലി ആശ്വാസം കണ്ടെത്തി. അങ്ങനെയാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറായത്. ശ്വാസകോശം, വൃക്കകൾ, ഹൃദയം, കരൾ എന്നിവ ദാനം ചെയ്തു. ഹൃദയം 27 കാരിയായ സൗദി വനിതയാണ് സ്വീകരിച്ചത്. എന്നാൽ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യുഎഇയുടെ അവയവദാന പരിപാടിയായ “ഹയാത്തി”ലൂടെയായിരുന്നു നടപടികൾ പൂര്‍ത്തിയാക്കിയത്. ഡാനിഷ്-ഫ്രഞ്ച് വേരുകളുള്ള വിഗ്ഗോ എമിറേറ്റ്സ് ഗോൾഫ് ഫെഡറേഷൻ ഓർഡർ ഓഫ് മെറിറ്റിന്റെ ചാംപ്യനായിരുന്നു. കിങ് ഹമദ് ട്രോഫി, ആറാമത് അമച്വർ, ദുബായ് ഗോൾഫ് ട്രോഫി എന്നിവ നേടിയ ടീമിലും അംഗമായിരുന്നു. ജെംസ് വെല്ലിങ് ടൺ അക്കാദമിയിലെ വിദ്യാർഥിയായ കൗമാരക്കാരൻ സ്കോളർഷിപ്പിൽ യുഎസിലേക്ക് പോകാൻ തയാറെടുക്കുകയുമായിരുന്നു. ഇതിനായി കുടുംബം മികച്ച കോളജുകൾ പരിശോധിക്കുന്നതിനിടെയിലായിരുന്നു അവനെ മരണം തട്ടിയെടുത്തത്.

എന്താണ് വിഗ്ഗോയ്ക്ക് സംഭവിച്ചത്?
2022 ജനുവരിയിലായിരുന്നു സംഭവം. ഇടത് കൈയിലും ചുണ്ടുകളിലും മരവിപ്പ് അനുഭവപ്പെടുകയും തുടർന്ന് പിതാവിന്റെ കൈകളിൽ ബോധരഹിതനായി വീഴുകയും ചെയ്തു. തിരിച്ചുവരാൻ കഴിയാത്ത കോമയിലേക്ക് പോയി. വിഗ്ഗോയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. തുടർന്നായിരുന്നു അബുദാബിയിൽ നിന്നുള്ള ഒരു സംഘം അവയവദാന അപേക്ഷയുമായി കുടുംബത്തെ ബന്ധപ്പെട്ടത്. ഞങ്ങൾക്ക് അത് പരിഗണിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനും ഭർത്താവും പരസ്പരം ആലോചിച്ചു, മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഒരാൾ മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെടുമ്പോൾ അവസാനമായിരിക്കുന്നുവെന്ന് എനിക്കറിയാമായിരുന്നു. അവയവദാനം മനുഷ്യസ്നേഹത്തിന്റെ ആഴത്തിലുള്ള പ്രകടനമാണ്. അതിനാൽ, എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്ന ചോദ്യം മുന്നിലുയർന്നു. 

∙മറ്റുള്ളവർക്ക് പുതു ‘ഹയാത്ത്’
ഹയാത്ത് എന്ന അറബിക് വാക്കിന് അർഥം ‘ജീവൻ’ എന്നാണ്. മറ്റൊരാൾക്ക് നൽകാവുന്ന വിലമതിക്കാനാകാത്ത സമ്മാനം. അതാണ് നതാലിയുടെ തീരുമാനത്തിലൂടെ ഉണ്ടായത്. ഇപ്പോൾ അവരുടെ ഒരേയൊരു ലക്ഷ്യം കൂടുതൽ ജീവൻ രക്ഷിക്കുക എന്നതാണ്. കൂടുതൽ ആളുകളെ അവയവ ദാതാക്കളാകാൻ പ്രോത്സാഹിപ്പിക്കുക, ദാതാക്കളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുക–അവയവദാനത്തിന്റെ യുഎഇയിലെ അംബാസഡറാണ് നതാലി.

Organ donation: Viggo gave new life to 5 people including Indians

Comments (0)

Leave a Reply

Your email address will not be published. Required fields are marked *