Posted By Ansa Staff Editor Posted On

UAE road; യു.എ.ഇ യിൽ മലയാളിയുടെ പേരിൽ റോഡ്

അബുദാബിയിൽ മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ റോഡിനു നാമകരണം. രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക സംഭാവന നൽകിയ അലൈനിലെ പ്രിയ മലയാളി ഡോക്ടറുടെ പേരാണ് യു.എ.ഇ. ഭരണകൂടം റോഡിന് നൽകുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

57 വർഷമായി യു.എ.ഇ ക്ക് നൽകുന്ന സേവങ്ങൾക്കും സംഭാവകൾക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോക്ടർ ജോർജ് മാത്യുവിനുള്ള ഈ അപൂർവ്വ അംഗീകാരം.

അബുദാബി അൽ മഫ്രക്കിലെ ഷെയ്ഖ് ശഖ്‌ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീർഘവീക്ഷണത്തോടെ യു.എ.ഇ-ക്കായി പ്രവർത്തിച്ചവരെ അനുസ്മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്.

രാജ്യത്തിന് വേണ്ടി ചെയ്ത ആത്മാർത്ഥ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോക്ടർ ജോർജ് പറഞ്ഞു. 1967ൽ 26 ആം വയസ്സിലാണ് ഡോക്ടർ ജോർജ് യു.എ. ഇ – ലെത്തുന്നത് . അലൈനിലെ ആദ്യ സർക്കാർ ഡോക്ടർ ആണിദ്ദേഹം. 1972ൽ അലൈൻ റീജിയന്റെ മെഡിക്കൽ ഡയറ്ക്ടർ, 2001ൽ ഹെൽത് അതോറിട്ടി കൺസൽട്ടൻറ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സമ്പൂർണ്ണ യു.എ.ഇ. പൗരത്വം, പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *