driving licence in Dubai;ദുബായിൽ ലൈസൻസിനായി അപേക്ഷിക്കുകയെന്നാൽ ഒരു പാട് സമയം നഷ്ടമാകുന്ന പ്രക്രിയ ആയിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ലളിതമായ പ്രോസസിലൂടെ ലെെസൻസിനായി അപേക്ഷിക്കാം. അതിന് ശേഷം തിയറി ടെസ്റ്റും പ്രാക്ടിക്കൽ ടെസ്റ്റ് വിജയിച്ചാൽ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ ലൈസൻസ് ലഭിക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
നിലവിലുള്ള ലൈസൻസ് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്താൽ കാര്‍ഡ് റീപ്ലേസ് ചെയ്യുന്നതിനും അനായാസം അപേക്ഷ സമര്‍പ്പിക്കാനാകും.നിങ്ങൾ 21 വയസ്സിന് താഴെയുള്ള വ്യക്തിയാണെങ്കിൽ കാര്‍ഡ് റീപ്ലേസ്മെൻ്റിനായി 100 ദിര്‍ഹമാണ് സര്‍വ്വീസ് ഫീ നൽകേണ്ടത്. 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള വ്യക്തികളുടെ സര്‍വ്വീസ് ഫീസ് 300 ദിര്‍ഹമാണ്. ഇതിന് പുറമേ എല്ലാവരും 20 ദിര്‍ഹം നോളജ് ആൻ്റ് ഇന്നവേഷൻ ഫീ ആയും നൽകണം. കാര്‍ഡ് സ്റ്റാൻഡേര്‍ഡ് ഡെലിവറി സര്‍വ്വീസ് പ്രകാരം ലഭിക്കുന്നതിന് ഫീ 20 ദിര്‍ഹമും ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്നതിന് ഫീ 35 ദിര്‍ഹമുമാണ്. അതേ സമയം, നിങ്ങൾക്ക് കാര്‍ഡ് എത്രയും പെട്ടെന്ന് ലഭിക്കണമെന്ന് കരുതുക. പ്രീമിയം സര്‍വ്വീസിൻ്റെ ഭാഗമായി രണ്ട് മണിക്കൂറിനുള്ളിൽ കാര്‍ഡ് നിങ്ങളുടെ കയ്യിലെത്താൻ 50 ദിര്‍ഹം ഡെലിവറി ഫീ ആയി നൽകിയാൽ മതി. കാര്‍ഡ് റീപ്ലേസ്മെൻ്റിനായി നിങ്ങൾ അപേക്ഷിക്കുന്ന സമയത്ത് വിദേശത്താണെന്ന് കരുതുക. ലോകത്തെവിടേക്ക് വേണമെങ്കിലും ലൈസൻസ് എത്താൻ അന്താരാഷ്ട്ര ഡെലിവറി ഫീസ് ആയി 50 ദിര്‍ഹം നല്‍കാവുന്നതാണ്. ഇനി എങ്ങനെയാണ് കാര്‍ഡ് റീപ്ലേസ്മെൻ്റിനായി അപേക്ഷിക്കുകയെന്ന് നോക്കാം. നിങ്ങളൊരു ദുബായ് റസിഡൻ്റ് ആണെങ്കിൽ ലൈസൻസ് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്താൽ റോഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി വെബ്സൈറ്റായ RTA.AE വഴി അപേക്ഷിക്കാൻ സാധിക്കും. ഇതിനായി എമിറേറ്റ്സ് ഐഡി, നഷ്ടപ്പെട്ട ലൈസൻസിൻ്റെ ഡീറ്റെയിൽസ് അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പര്‍ എന്നിവ ആവശ്യമായി വരും. ‘Apply for Replacing a Lost/Damaged Driving License എന്ന ഓപ്ഷൻ ഉപയോഗിച്ച് കാര്‍ഡ് റീപ്ലേസ്മെൻ്റിനായുള്ള അപേക്ഷ ആരംഭിക്കാം.ഐഡൻ്റിറ്റി വേരിഫിക്കേഷൻ ടാബിൽ നിങ്ങളുടെ എമിറേറ്റ് ഐഡി, ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ, നമ്പര്‍ പ്ലേറ്റ് അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പര്‍ എന്നിവ ഉപയോഗിച്ച് വേരിഫിക്കേഷൻ പൂര്‍ത്തിയാക്കാം. നിങ്ങളുടെ ഐഡൻ്റിറ്റി വേരിഫൈ ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്ത ഫോൺ നമ്പറിലേക്ക് സിസ്റ്റം ഒടിപി അയക്കും. ഇത് നല്‍കിയതിന് ശേഷം ‘Next’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഫീസ് അടക്കാനുള്ള ഓപ്ഷൻ കാണാം. നേരത്തെ പറഞ്ഞ രീതിയിലുള്ള ഫീ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് അടക്കാവുന്നതാണ്. ആര്‍ടിഎ ആപ്പ് ഉപയോഗിച്ചും ഇതുപോലെ റീപ്ലേസ്മെൻ്റിനായി അപേക്ഷിക്കാനാകും. ഇതിനായി നിങ്ങളുടെ ആര്‍ടിഎ അക്കൗണ്ടോ യുഎഇ പാസ് അക്കൗണ്ടോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ‘Replace a driving licence’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ലൈസൻസ് നമ്പറും ഇഷ്യൂ ചെയ്ത തിയതിയും ട്രാഫിക് കോഡും ജനനതീയതിയും നല്‍കേണ്ടതാണ്. പിന്നീട് നിങ്ങളുടെ ലൈസൻസ് നഷ്ടപ്പെട്ടതാണോ അതോ നശിച്ചുപോയതാണോ എന്ന് വ്യക്തമാക്കണം. ആവശ്യമായ ഫീസ് അടച്ച് ലൈസൻസ് ഡെലിവറിക്കായി കാത്തിരിക്കാം. ആര്‍ടിഎ വെബ്സൈറ്റിലുള്ള മഹ്ബൂബ് ചാറ്റ് ബോട്ട് ഉപയോഗിച്ചും കാര്‍ഡ് റീപ്ലേസ്മെൻ്റ് അപേക്ഷ സമര്‍പ്പിക്കാനാകും.
മുകളിൽ പറഞ്ഞതിന് സമാനമായ പ്രോസസിലൂടെയാണ് കടന്നു പോകേണ്ടത്. ഇനി നിങ്ങൾ വെബ്സൈറ്റ് ഉപയോഗിക്കാനോ ആപ് ഡൗൺലോഡ് ചെയ്യാനോ താൽപ്പര്യമില്ലാത്ത വ്യക്തിയാണെങ്കിൽ സെൽഫ് സര്‍വ്വീസ് മെഷിനുകൾ വഴി കാര്‍ഡ് റീപ്ലേസ്മെൻ്റിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ അപ്രൂവ് ചെയ്യപ്പെട്ടാൽ താൽക്കാലിക ഡ്രെെവിങ് ലൈസൻസ് ഇ-മെയിലിൽ ലഭ്യമാകും. പുതിയ ലൈസൻസ് കയ്യിൽ ലഭിക്കുന്നത് വരെ അത് ഉപയോഗിക്കാം. ഡെലിവറി ആവശ്യമില്ലെങ്കിൽ സെൽഫ് സര്‍വ്വീസ് മെഷീനുകളിൽ നിന്നോ കസ്റ്റമര്‍ ഹാപ്പിനസ് സെൻ്ററുകളോ സന്ദര്‍ശിച്ച് പുതിയ ലൈസൻസ് സ്വന്തമാക്കാവുന്നതാണ്. പഴയ ലൈസൻസിൽ ബാക്കിയുള്ള വാലിഡിറ്റി തന്നെയായിരിക്കും പുതിയ കാര്‍ഡിൻ്റെയും വാലിഡിറ്റി.