Posted By Ansa Staff Editor Posted On

Ship accident; ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാതായി

ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് മറിഞ്ഞത്.

വ്യവസായ തുറമുഖമായ ദുഖമിലാണ് അപകടം നടന്നത്. ക്രൂവിൽ മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പെടുന്നുവെന്നും അധികൃതർ അറിയിച്ചു. കപ്പൽ തലകീഴായി മുങ്ങിയെന്നും എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കപ്പലിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അം​ഗങ്ങളാണ് ഉണ്ടായിരുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റർ പ്രസ്ഥാവനയിൽ വ്യക്തമാക്കി. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *