ഫാൽക്കൺ സെൻസറിലെ തകരാർ മൂലം തടസപ്പെട്ട വിമാനത്താവളങ്ങളിലെ സർവീസുകൾ നേരിട്ട പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു പറഞ്ഞു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പരിഹരിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
വിമാന സർവ്വീസുകൾ സുഗമമായി നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വിമാന സർവീസുകൾ റദ്ദാക്കിയത് മൂലമുള്ള റീഫണ്ട് വിഷയം സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ആഗോളതലത്തിലുണ്ടായ സാങ്കേതിക തകരാർ തങ്ങളെ ബാധിച്ചില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.
ജൂലൈ 19ന് ഒരു സർവീസ് പോലും റദ്ദാക്കേണ്ടി വന്നില്ലെന്നും വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകൾ മൂലം സർവീസുകൾക്ക് കാലതാമസം മാത്രമാണ് നേരിട്ടതെന്നും എയർലൈൻ വക്താവ് വിശദീകരിച്ചു. അതേസമയം രാജ്യത്തെ വിവിധ എയർപോർട്ടുകളെ ആഗോള സാങ്കേതിക തകരാർ സാരമായി ബാധിച്ചു.
കൊൽക്കത്ത വിമാനത്താവളത്തിൽ 25 സർവ്വീസുകൾ റദ്ദാക്കുകയും 70 സർവീസുകൾ വൈകുകയും ചെയ്തു. മുംബൈ, ദില്ലി, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിലെ സർവീസുകളെയും ബാധിച്ചു. അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലുമാണ് ഏറ്റവും കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തത്.