Dubai resident; ധാരാളം സെയില്‍സ് ഇവന്റുകള്‍ ദുബൈയില്‍ നടക്കാറുണ്ട്. ഇത് ദുബൈ നിവാസികള്‍ക്ക് അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ വില്പന നടത്തി പണം കണ്ടെത്താനും അവരുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറക്കാനും സഹായിക്കുന്നു. നിങ്ങള്‍ ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കാനും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കുറഞ്ഞവിലക്ക് വാങ്ങാനും സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ്
ദുബൈയില്‍ ആളുകള്‍ വളരെയധികം ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഫേസ്ബുക്ക്. കുടും ബാംഗങ്ങളുമായും, സുഹൃത്തുക്കളുമായി കണക്ട് ചെയ്യാന്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.
ഗ്രൂപ്പുകളും, കമ്മ്യൂണിറ്റിപേജുകളും
നിങ്ങള്‍ ഉപയോഗിച്ച ഫര്‍ണിച്ചറുകളും മറ്റും വില്ക്കാന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ used furniture buy & sell in dubai എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് നിങ്ങളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് കമ്മ്യൂണിറ്റികളിലൂടെ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും.
ഗ്രൂപ്പുകളും, കമ്മ്യൂണിറ്റിപേജുകളും
നിങ്ങള്‍ ഉപയോഗിച്ച ഫര്‍ണിച്ചറുകളും മറ്റും വില്ക്കാന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ used furniture buy & sell in dubai എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് നിങ്ങളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് കമ്മ്യൂണിറ്റികളിലൂടെ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും.
ക്ലാസിഫൈഡ് വെബ്സൈറ്റുകള്‍
നിങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്നത് വാങ്ങുന്നതിനായി സാധ്യതയുള്ള ധാരാളമാളുകളെ ക്ലാസിഫൈഡ് വെബ്സൈറ്റുകളില്‍ കണ്ടെത്താനാകും. ഉപകയോഗിക്കാത്ത സാധനങ്ങള്‍ വില്‍ക്കാനായി സഹായിക്കുന്ന ഒരു വെബ്സൈറ്റാണ് ഡുബിസില്‍. ഇലക്രോണിക് ഉപകരണങ്ങളും, ഗാഡ്ജെറ്റുകളും വില്‍ക്കാനായി കാര്ട്ട്ലോ വെബ്സൈറ്റും നിങ്ങളെ സഹായിക്കുന്നു.
കമ്മ്യൂണിറ്റി ഗാരേജ് സെയിൽ
കമ്മ്യൂണിറ്റി ഗാരേജ് സെയിൽസിൽ ചേരുന്നത് കൂടുതൽ വിൽപനക്കാരുമായി കണക്ട് ചെയ്യുന്നതിനും അധിക പണം സമ്പാദിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്.
ദുബൈ ഫ്ലീ മാർക്കറ്റ്, മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും വിവിധ സ്ഥലങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെ വിൽപ്പന നടത്തുന്നു. ഈ വിൽപ്പനയിൽ ചേരാനും വിൽപന സുരക്ഷിതമാക്കാനും, നിങ്ങൾ രജിസ്റ്റർ ചെയ്യുകയും 290 ദിർഹം കൂടാതെ 15 ദിർഹം നികുതി നൽകുകയും വേണം.
കഫേ ദുബൈ, മാസത്തിലെ ആദ്യത്തെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും വിൽപ്പനകൾ നടത്തുന്നു. ഈ വിൽപനയിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ രജിസ്റ്റർ ചെയ്ത് ജോയിനിംഗ് ഫീസ് 150 ദിർഹം അടയ്ക്കേണ്ടതുണ്ട്.
വീട്ടിൽ വച്ച് വിൽപന നടത്തുക
നിങ്ങൾക്ക് വീട്ടിൽ വച്ച് വിൽപന നടത്താവുന്നതാണ് , നിങ്ങളുടെ വില്ലയിൽ നിന്നോ കോമ്പൗണ്ട് വില്ലയിൽ നിന്നോ അപ്പാർട്ട്മെൻ്റിൽ നിന്നോ നിങ്ങളുടെ സ്വന്തം ഉൽപന്നങ്ങൾ വിൽക്കുമ്പോൾ ഗവൺമെന്റിൽ നിന്ന് ഒരു പെർമിറ്റ് നേടേണ്ട ആവശ്യമില്ല.