UAE Update; കാലിയായ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ച് പണമോ പോയിൻറുകളോ നേടാം : അബുദാബിയിൽ 25 റിവേഴ്സ് വെൻഡിംഗ് മെഷീനുകൾ

അബുദാബിയിലെ പ്രധാന സ്ഥലങ്ങളായ ഉമ്മുൽ ഇമറാത്ത് പാർക്ക്, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ 25 റിവേഴ്സ് വെൻഡിംഗ് മെഷീനുകൾ (RVMs) ഇപ്പോൾ തദ്‌വീർ ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ട്. കാലിയായ പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം കാനുകളും റിവേഴ്‌സ് വെൻഡിങ് മെഷീനുകളിൽ നിക്ഷേപി ച്ച് പൊതുജനങ്ങൾക്ക് പോയിൻറുകൾ നേടാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

വിവിധ സ്‌റ്റോറുകളിൽ ഈ പോയൻ്റുകൾ റെഡീം ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും. റിവാർഡ്‌സ് ആപ്പിനും തദ്‌വീർ തുടക്കം കുറിച്ചിട്ടുണ്ട്. ആർ.വി.എമ്മിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പിയും അലുമിനിയം കാനും മെഷീൻ ഞെരിച്ചമർത്തുകയും ഇനം തിരിച്ച് ഇവ പുനരുൽപാദനത്തിനായി സൂക്ഷിക്കുകയും ചെയ്യും. ഇവ നൽകുന്നതിനനുസരിച്ച് പണമോ അല്ലെങ്കിൽ പോയൻ്റോ പ്രതിഫലമായി ലഭിക്കും. പരിസ്ഥിതി സംരക്ഷണത്തിനുള്ള എളുപ്പ മാർഗമായാണ് ആർ.വി.എമ്മുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top