Dubai rta: ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ (RTA) ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടോ? എങ്കില്‍ ഇനി ഒട്ടും വൈകിപ്പിക്കാതെ തന്നെ അടുത്ത പടി നോക്കാം. സാധാരണയായി ഒരു ശ്രമം പരാജയപ്പെട്ടാല്‍ ലൈസന്‍സ് എടുക്കുന്ന വ്യക്തി ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകുകയും കൂടൂതല്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുകും വേണം. എന്നാല്‍ നിങ്ങള്‍ ഡ്രൈവിങ്ങ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ന്യായമല്ല എന്നു തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇതിനെതിരെ അപ്പീല്‍ നല്‍കാം. ums.rta.ae എന്ന വെബ്‌സൈറ്റ് വഴി നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപ്പീല്‍ നല്‍കാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അപ്പീലിനാവശ്യമായ ഫീസ്, വ്യവസ്ഥ, നിബന്ധനകള്‍ 1.അപ്പീലിന് അപേക്ഷിക്കുന്നവര്‍ 300 ദിര്‍ഹവും 20 ദിര്‍ഹം നോളജ് ആന്‍ഡ് ഇന്നോവേഷന്‍ ഫീസും അടക്കേണ്ടതുണ്ട്. 2.റോഡ് ടെസ്റ്റ് കഴിഞ്ഞ് അടുത്ത 2 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ തന്നെ അപ്പീലിനപേക്ഷിക്കണം.3.അന്വേഷണത്തിന് ശേഷം അപേക്ഷകന്റെ അപ്പീല്‍ സാധുതയുള്ളതായി കണക്കാക്കുകയാണെങ്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഫലം മാറ്റുകയും ഫീസ് തിരികെ നല്‍കുകയും ചെയ്യുന്നതാണ്.