Posted By Nazia Staff Editor Posted On

Uae travel;കുടുംബസമേതം ഒരു അവധിക്കാല വിനോദയാത്ര പോയാലോ, ഇതാ എക്‌സ്‌പോ സിറ്റി ദുബൈ നല്‍കുന്നു ഒരു സുവര്‍ണ്ണാവസരം

Uae travel: ഒരു അവധിക്കാല വിനോദയാത്ര പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പണം ഒരു വിഷയമാണോ. എന്നാല്‍ നിങ്ങള്‍ക്കായി എക്‌സ്‌പോ സിറ്റി ദുബൈ ഒരുക്കി നല്‍കിയിരിക്കുന്നത് ഒരു സുവര്‍ണ്ണാവസരമാണ്. എക്‌സ്‌പോ സിറ്റി ദുബായ് ഇപ്പോള്‍ അവതരിപ്പിക്കുന്ന ഗ്രേറ്റ് സമ്മര്‍ എസ്‌കേപ്പ് കോംപറ്റീഷന്‍ വഴി സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, ബാലി എന്നിവിടങ്ങളിലേക്ക് ഒരു യാത്ര പോകാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.ഈ അവസരം നേടിയെടുക്കുന്നതിനായി എക്‌സ്‌പോ സിറ്റി ദുബായിയുടെ ഇന്‍സ്റ്റാഗ്രാം പേജിലേക്ക് പോകുക. പിന്നീട് അവരുടെ ബയോയിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു കോഡ് ലഭിക്കും. നിങ്ങളുടെ  കോഡ് ലഭിച്ചു കഴിഞ്ഞാല്‍ അത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുക, ഇതിലൂടെ എക്‌സ്‌പോ സിറ്റി ദുബൈയുടെ പ്രധാന  ആകര്‍ഷണങ്ങളില്‍ പലതും 50 ശതമാനം കിഴിവില്‍  നിങ്ങള്‍ക്ക് ലഭിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്തോറും ലീഡര്‍ബോര്‍ഡില്‍ നിങ്ങള്‍ ഉയരത്തില്‍ എത്തുകയും ആ സ്വപ്ന ഔട്ടിംഗ് വിജയിക്കുന്നതിനുള്ള നിങ്ങളുടെ അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഏറ്റവും വലിയ സവിശേഷതയെന്തെന്നാല്‍ ഇത്തരത്തില്‍ ഓഫറില്‍ വാങ്ങിയ ടിക്കറ്റുകള്‍ വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷം വരെ പ്രാബല്യമുള്ളതാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് നാലംഗ കുടുംബത്തിനായി എട്ട് രാത്രികളുള്‍പ്പെടുന്ന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സിംഗപ്പൂരിലേക്കും ബാലിയിലേക്കും നാലംഗ കുടുംബത്തിന് 6 രാത്രികള്‍ വീതമുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങള്‍ എമിറേറ്റ്‌സ് ഐഡിയുള്ള ഒരു യു.എ.ഇ നിവാസിയാണെങ്കില്‍ നിങ്ങള്‍ക്കീ മത്സരത്തില്‍ പങ്കെടുക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *