Posted By Nazia Staff Editor Posted On

UAE Emirate ID ;യുഎഇയിൽ ഇനി എമിറേറ്റ്സ് ഐഡിയിലെ ഫോട്ടോ എളുപ്പത്തിൽ മാറ്റാം; എങ്ങനെയെന്നല്ലേ? അറിയാം…..

UAE Emirates ID :എമിറേറ്റ്സ് ഐഡിയിൽ ഫോട്ടോ മാറ്റാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നെങ്കിൽ അത് സാധ്യമാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് ഐസിപിയുടെ കസ്റ്റമർ ഹാപ്പിനെസ് സെ​ന്ററുകളിൽ നിന്ന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഐസിപി വെബ്‌സൈറ്റിൽ നിന്ന് – icp.gov.ae-ൽ നിന്ന് അപേക്ഷാ നില ട്രാക്ക് ചെയ്യാനും സാധിക്കും. അപേക്ഷ നൽകുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്,

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നിങ്ങളുടെ ഫോട്ടോ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.എമിറേറ്റ്സ് ഐഡിക്കായി എടുക്കുന്ന ഫോട്ടോ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഉറപ്പാക്കേണ്ടതാണ്. മാർ​ഗനിർദേശ പ്രകാരം,ചിത്രം: ഉയർന്ന നിലവാരം പുലർത്തണം, സമീപകാലത്തുള്ളത്, നിറമുള്ളത്, ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത് (35 മുതൽ 40 മില്ലിമീറ്റർ വരെ വീതി)പശ്ചാത്തലം: വെള്ള.സവിശേഷതകൾ: നിഷ്പക്ഷ മുഖഭാവങ്ങൾതലയുടെ സ്ഥാനം: നേരെയായിരിക്കണം, ഫോട്ടോഗ്രാഫിക് ലെൻസിന് സമാന്തരമാകണം.കണ്ണുകൾ: നിറമുള്ള ലെൻസുകൾ ഉപയോഗിക്കരുത്കണ്ണട: കണ്ണുകളെ മറയ്ക്കാത്തതും പ്രകാശം പ്രതിഫലിപ്പിക്കാത്തതുമായിടത്തോളം സ്വീകാര്യമാണ്.ഡ്രസ് കോഡ്: ഉടമയുടെ പാസ്‌പോർട്ടിലെ വസ്ത്രത്തിന് സമാനംശിരോവസ്ത്രം: ദേശീയ വസ്ത്രമോ മതവിശ്വാസമോ അനുസരിച്ച് അനുവദനീയമാണ്.റെസല്യൂഷൻ (പിക്സലുകൾ): 600 ഡിപിഐ2. പാസ്പോർട്ട് കരുതുകഅപേക്ഷകർ പാസ്പോർട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. വെളുത്ത പശ്ചാത്തലമുള്ള ഫോട്ടോയുടെ ഹാർഡ് കോപ്പിയോ സോഫ്റ്റ് കോപ്പി ആണെങ്കിൽ, റെസല്യൂഷൻ 600 dpi ആയിരിക്കണമെന്ന് എക്‌സ്‌പർട്ട് സൊല്യൂഷൻസ് ഡോക്യുമെൻ്റ്‌സ് ക്ലിയറിങ്ങിലെ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ മുഹമ്മദ് സാഹിദ് പറഞ്ഞു.പിന്തുടരേണ്ട നടപടികൾഐസിപി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഐസിപി കസ്റ്റമർ ഹാപ്പിനെസ് സെൻ്ററോ ഏതെങ്കിലും അംഗീകൃത ടൈപ്പിംഗ് സെൻ്ററോ അപേക്ഷകൻ സന്ദർശിക്കുക.ആപ്ലിക്കേഷൻ ടൈപ്പ് ചെയ്യുക: എമിറേറ്റ്സ് ഐഡി മാറ്റിസ്ഥാപിക്കുന്നതിനുള്ള അപേക്ഷ ആവശ്യമായ മാറ്റങ്ങൾ വ്യക്തമാക്കിക്കൊണ്ട് നൽകുകഅപേക്ഷ സമർപ്പിക്കുക: പൂരിപ്പിച്ച ശേഷം, സ്ഥിരീകരണത്തിനായി അപേക്ഷ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കും.ഐസിപി വെബ്സൈറ്റിലൂടെ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാൻ സാധിക്കും. എമിറേറ്റ്സ് ഐഡി ലഭിക്കുന്നതിന് രണ്ട് മുതൽ മൂന്ന് പ്രവൃത്തി ദിവസം വരെയെടുക്കും. ഇതിന് 485 ദിർഹമാണ് ചെലവ് വരുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *