UAE Updates; യുഎഇ വിസ പൊതുമാപ്പ് എങ്ങനെ സഹായകരമാകും? അറിയാം വിശദമായി

നിയമലംഘകർക്ക് അവരുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ അവസരം നൽകിയിരിക്കുകയാണ് യുഎഇ. അതിനായി ഈ വർഷം സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പരിപാടി യുഎഇ പ്രഖ്യാപിച്ചു. ഇതിലൂടെ നിരവധി റസിഡൻസി നിയമലംഘകർക്ക് അവരുടെ വിസ സ്റ്റാറ്റസ് ക്രമീകരിക്കാനോ എളുപ്പത്തിൽ രാജ്യം വിടാനോ സാധിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അവസാനമായി 2018ലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ ഒക്‌ടോബർ 31 വരെ 90 ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, ഫെഡറൽ ഗവൺമെൻ്റ് ഡിസംബർ 31 വരെ നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഏറ്റവും പുതിയ പൊതുമാപ്പിനുള്ള നടപടിക്രമങ്ങൾ താമസിയാതെ വ്യക്തമാക്കുന്നതാണ്.

പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ രാജ്യത്തുടനീളം നിരവധി പൊതുമാപ്പ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. കൊടുംചൂടിൽ വിവരങ്ങൾ തേടിയെത്തുന്നവരുടെ വളരെ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ എയർകണ്ടീഷൻ ചെയ്ത കൂറ്റൻ ടെൻ്റുകൾ സ്ഥാപിച്ചു, ദുബായ് പോലീസ് ഗതാഗതവും ആളുകളുടെ സഞ്ചാരവും ഏകോപിപ്പിച്ചു.

മുപ്പത് വർഷത്തോളം യുഎഇയിൽ മരപ്പണിക്കാരനായ 60 കാരനായ പാക്കിസ്ഥാനി സെഹർ ജഹാൻ വിസാ കാലാവധി അവസാനിച്ചത് മൂലം നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ കഴിയുകയായിരുന്നു, വീൽച്ചെയറിലെത്തിയ അദ്ദേഹവും 53 വയസ്സുള്ള ഫിലിപ്പീൻ പ്രവാസിയായ അന അൽമോസയും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് 2018ൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.

കടം വീട്ടാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്നവർ ഉൾപ്പെടെയുള്ളവർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. പൊതുമാപ്പിൽ പതിനായിരകണക്കിന് ദിർഹത്തി​ന്റെ പിഴ ഒഴിവാക്കി നൽകിയ യുഎഇ ​ഗവൺമെ​ന്റിനോട് നന്ദിയുള്ളവനാണെന്നാണ് 58കാരനായ ഫ്രാൻസിസ്കോ പച്ചെക്കോ പറഞ്ഞു. ഇത്തരത്തിൽ നിരവധിയാളുകളാണ് പൊതുമാപ്പിന് അർഹരായി രാജ്യം വിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top