
Expat death; പ്രവാസി മലയാളി യുവാവ് ദുബൈയിൽ മരണപ്പെട്ടു; ഖബറടക്കം ദുബൈയിൽ നടക്കും
പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കാസര്‍കോട് തളങ്കര സ്വദേശി ഫര്‍ഷിനാണ് മരിച്ചത്. 31 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവിവാഹിതനായിരുന്നു. ദേര സ്പെയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിൽ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സിൽ ജോലി ചെയ്ത് വരികയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഫര്‍ഷിൻ്റെ പിതാവ് മൻസൂര്‍ തളങ്കര, മാതാവ് ജുബൈരിയ പാറപ്പള്ളി എന്നിവരും സഹോദരങ്ങളായ ഫൈസാൻ, മാസിൻ എന്നിവരും ദുബൈയിലാണ് താമസം. മൃതദേഹവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ദുബൈയിൽ തന്നെ ഖബറടക്കം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാം.
Comments (0)