Death Certificate in UAE;പ്രവാസികളെ…യുഎഇയിൽ ഇനി ഫീസുകൾ നിങ്ങൾക്ക് ഇല്ല;അറിയാം പുതിയ മാറ്റം…
Death Certificate in UAE;അബുദാബിയിൽ പ്രവാസികളുടെ മരണാനന്തര ചെലവുകൾ ഒഴിവാക്കിയതായി മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അൽ ഐൻ പടിഞ്ഞാറൻ മേഖല ഉൾപ്പെടെയുള്ള മേഖലകളിൽ മരണ സർട്ടിഫിക്കറ്റിന്റെയും എംബാമിങ് സർട്ടിഫിക്കറ്റിന്റെയും ചാർജുകളാണ് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഒഴിവാക്കിയിരിക്കുന്നത്.
മരണ സർട്ടിഫിക്കറ്റിന് 103 ദിർഹവും ആംബുലൻസ്, കഫിൻ ബോക്‌സ് ഉൾപ്പെടെ എംബാമിങ് സർട്ടിഫിക്കറ്റിന് 1106 ദിർഹവുമാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. ഏത് രാജ്യക്കാർ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. അബുദാബിയിൽ എമിറേറ്റിലുള്ളവർക്ക് മാത്രമായിരിക്കും ഈ സൗകര്യമുണ്ടാവുക. മറ്റുള്ള എമിറേറ്റുകളിലെ നടപടിക്രമങ്ങൾ അതേപടി തുടരുമെന്നാണ് അറിയുന്നത്.
Comments (0)