Uae flight: ഷാർജ: യു.എ.ഇ.യിൽ രണ്ടുമാസത്തെ വേനലവധി അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ നാട്ടിലേക്കുപോയ പ്രവാസികളുടെ മടക്കയാത്ര തുടങ്ങി. 26-നാണ് യു.എ.ഇ.യിൽ ഒട്ടുമിക്ക സ്കൂളുകളും തുറക്കുക. നേരത്തേ വിമാനടിക്കറ്റെടുത്തുവെച്ചവർക്ക് ഭേദപ്പെട്ടനിരക്കിൽ ലഭിച്ചു. എന്നാൽ, ഇപ്പോൾ ടിക്കറ്റെടുക്കുന്നവരിൽനിന്ന് കഴുത്തറപ്പൻ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഒരു യാത്രാവെബ്സൈറ്റ് പ്രകാരം ഈ മാസം 18-ന് കൊച്ചിയിൽനിന്ന് ദുബായിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 1902 ദിർഹമാണ്. അതായത് ഏകദേശം 43,468 രൂപ. സ്പൈസ് ജെറ്റ് 1950 ദിർഹം (44,565 രൂപ), ഇൻഡിഗോ 2157 ദിർഹം (49,296 രൂപ), എയർ ഇന്ത്യ 3379 ദിർഹം (77,223 രൂപ) എന്നിങ്ങനെയാണ് മറ്റുകന്പനികളുടെ നിരക്ക്. വിവിധ വെബ്സൈറ്റുകളിലും ട്രാവൽ കമ്പനികളിലും നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
എങ്കിലും ചുരുങ്ങിയത് അരലക്ഷം രൂപയ്ക്കടുത്ത് നൽകിയാൽമാത്രമേ നാട്ടിൽനിന്ന് ഒരാൾക്ക് യു.എ.ഇ.യിലേക്ക് പറക്കാനാവൂ. തിരക്കില്ലാത്ത കാലത്ത് 6000 രൂപയ്ക്ക് യാത്രചെയ്യാവുന്ന ദൂരം താണ്ടാനാണ് ഇപ്പോൾ അരലക്ഷം രൂപയ്ക്കടുത്ത് ചെലവാകുന്നത്. നാലുപേരടങ്ങുന്ന കുടുംബമാണെങ്കിൽ രണ്ടുലക്ഷത്തോളം രൂപ ടിക്കറ്റിനുമാത്രമായി നൽകേണ്ടിവരും.
മുംബൈ, ബെംഗളൂരു, ഡൽഹി വഴിയെല്ലാം യു.എ.ഇ.യിലേക്കുള്ള വിമാനങ്ങളിലും നിരക്കിൽ ആശ്വസിക്കാവുന്ന മാറ്റങ്ങളൊന്നുമില്ല. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലും ഏതാണ്ട് സമാനനിരക്കുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ അടുത്തമാസം 15-നുള്ളിൽ കേരളത്തിൽനിന്ന് യു.എ.ഇ.യിലെത്താൻ വൻതുക മുടക്കണം. ജോലിയും കുട്ടികളുടെ പഠനവുമെല്ലാം കാരണം എത്ര പണംമുടക്കിയാലും തിരികെയെത്തേണ്ട അവസ്ഥയിലാണ് പ്രവാസികൾ.
അതേസമയം, യു.എ.ഇ.യിൽനിന്ന് നിലവിൽ കേരളത്തിലേക്ക് 250 ദിർഹം (5713 രൂപ) മുതൽ വിമാനടിക്കറ്റുകൾ ലഭ്യമാണ്. ഓണത്തോടനുബന്ധിച്ച് നിരക്കിൽ മാറ്റം വരുത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഓണംകഴിഞ്ഞ് സെപ്റ്റംബർ മൂന്നാംവാരംമുതൽ ഇരുദിശകളിലേക്കും നിരക്കിൽ അല്പം കുറവുണ്ടാവും.