ഒമാനിൽ ഒരു കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതിനെത്തുടർന്ന് ഒരു സ്ത്രീ മരണപ്പെടുകയും അപകടത്തിൽ ഗുരുതരപരിക്കേറ്റ യുവാവിനെയും കുടുംബത്തെയും നാഷണൽ ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ വിമാനത്തിൽ യുഎഇയിലേക്ക് കൊണ്ടുവന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ യുവാവിനെ യുഎഇയുടെ നാഷണൽ ഗാർഡ്, വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഏകോപനത്തോടെയാണ് ഒമാനിൽ നിന്നും എയർലിഫ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനായി അപകടസ്ഥലത്ത് നിന്ന് ഇബ്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതിനുശേഷം, പരിക്കേറ്റയാളെ ഒമാൻ അധികൃതരുടെ സഹകരണത്തോടെ കുടുംബത്തോടൊപ്പം തുടർ ചികിത്സയ്ക്കായി നാഷണൽ ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ വിമാനത്തിൽ യുഎഇയിൽ എത്തിക്കുകയായിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാതലത്തിൽ കരയിലൂടെയുള്ള യാത്രയിൽ ജാഗ്രതപുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം എല്ലാ യാത്രക്കാരോടും അഭ്യർത്ഥിച്ചു. നിയമങ്ങൾ, ചട്ടങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നിവ പാലിക്കാനും ; സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാകാതിരിക്കാൻ വേഗപരിധി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.