Weather alert in uae:യുഎഇയിൽ വെള്ളിയാഴ്ച വരെ ചിലയിടങ്ങളിൽ മഴക്ക്​ സാധ്യത;കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ.

Weather alert in uae:ദുബൈ: ഈ ​മാ​സം 23 വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ആ​കാ​ശം ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ മേ​ഘാ​വൃ​ത​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ കി​ഴ​ക്ക്, വ​ട​ക്ക്​ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​ത്. കാ​റ്റ് തെ​ക്കു​കി​ഴ​ക്കു​നി​ന്ന് വ​ട​ക്കു​കി​ഴ​ക്കോ​ട്ട് വീ​ശു​ന്ന​തി​നാ​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പൊ​ടി​യും മ​ണ​ലും വീ​ശാ​ൻ കാ​ര​ണ​മാ​കും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇ​ത്​ ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും ചി​ല സ​മ​യ​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ പ്ര​ക്ഷു​ബ്​​ധ​മാ​കു​മെ​ന്നും എ​ൻ.​സി.​എം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വും പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു. അ​തോ​ടൊ​പ്പം ചി​ല​യി​ട​ങ്ങ​ളി​ൽ ചാ​റ്റ​ൽ മ​ഴ​യും ല​ഭി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ പ​ർ​വ​ത ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 26 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഉ​ൾ​​ഭാ​ഗ​ങ്ങ​ളി​ൽ 27 ഡി​ഗ്രി​യു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചി​ല മേ​ഖ​ല​ക​ളി​ൽ ഇ​ത്​ 47 ഡി​ഗ്രി വ​രെ എ​ത്തി​യി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഈ​ർ​പ്പം 15 ശ​ത​മാ​നം കു​റ​യു​മെ​ങ്കി​ലും തീ​ര​മേ​ഖ​ല​ക​ളി​ൽ 85 ശ​ത​മാ​നം വ​രെ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ​ൻ.​സി.​എം വ്യ​ക്ത​മാ​ക്കി.

https://www.kuwaitoffering.com/uae-job-vacancy-almarai-careers-dubai-uae-2024-latest-walk-in-interview/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top