
Expat death; ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം: ദുബായിൽ ശതകോടീശ്വരൻ മരിച്ചു
ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം ശതകോടീശ്വരൻ മരിച്ചു. കനേഡിയൻ വംശജനും കരീബിയൻ പ്രീമിയർ ലീഗ് സ്ഥാപകനുമായ അജ്മൽ ഹൻ ഖാൻ (60) ആണ് മരിച്ചത്. ദുബൈയിലെ പാർ ജുമൈറയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് സംഭവം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
തിങ്കളാഴ്ച റിസോർട്ടിലെ ജിമ്മിൽ പരിശീലനം പൂർത്തിയാക്കിയ ഉടനെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇവർ എത്തുമ്പോഴേക്കും കുഴഞ്ഞുവീണ അജ്മൽ ഖാൻ മരണത്തിന് കീഴടങ്ങിയിരുന്നു.
ഇന്ത്യയിലെ ലഖ്നോ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ മാതാവ്. വെർണസ് ഗ്രൂപ് ഓഫ് കമ്പനികളുടെ ഉടമയാണിദ്ദേഹം. കരീബിയയിൽ നടക്കുന്ന ടി 20 ക്രിക്കറ്റ് ടൂർണമെന്റായ കരീബിയൻ പ്രീമിയർ ലീഗ് (സി.പി.എൽ) സ്ഥാപകനായാണ് അറിയപ്പെടുന്നത്.
Comments (0)