UAE Law; റാസൽഖൈമയിൽ പിടിച്ചെടുത്തത് 23 മില്യൺ ദിർഹത്തിന്റെ 650,000 വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ: 3 പേർ അറസ്റ്റിൽ

റാസൽഖൈമയിൽ 23 മില്യൺ ദിർഹം വിലമതിക്കുന്ന 650,000 വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി ലോക്കൽ പോലീസ് ഇന്ന് ബുധനാഴ്ച അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാപാരമുദ്രകളുള്ള വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ ഉപകരണങ്ങളും രണ്ട് വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വികസന വകുപ്പ് നടപടി ആരംഭിച്ചത്.

പിന്നീട് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഗോഡൗണുകൾ റെയ്ഡ് ചെയ്തത്. മൂന്ന് അറബികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

https://www.pravasinewsdaily.com/dubai-gold-rate-12/*യുഎയിലെ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top