Posted By Nazia Staff Editor Posted On

Ticket fare; അഞ്ചിരട്ടിയിലേറെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ; ഈ മാസം അവസാനം വരെ യാത്ര വേണ്ട;പുതിയ നിരക്ക് ഇങ്ങനെ

Ticket fare;യുഎഇ: തിങ്കളാഴ്ച യുഎഇയിലെ സ്കൂളുകൾ തുറക്കാൻ പോകുകയാണ്. മധ്യവേനൽ‌ അവധിക്കുശേഷം നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു യുഎഇയിലേക്ക് എത്തിതുടങ്ങി. ടിക്കറ്റ് നിരക്ക് ഇപ്പോൾ സാധരണയേക്കാളും അഞ്ചിരട്ടിയാണ് ഉള്ളത്. കഴിഞ്ഞ ദിവസം ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോൾ ഈ മാസം അവസാനം വരെ പൊള്ളുന്ന നിരക്കാണ് ഉള്ളത്.സ്കൂൾ തുറക്കുന്നതിന് മുൻപ് പ്രവാസികൾ നാട്ടിൽ നിന്നും തിരിച്ചെത്തും. എന്നാൽ ഓണത്തിന് പലരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയം എല്ലാം ടിക്കറ്റ് നിരക്ക് ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. ഓണത്തിനായി നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ വന്നാലും തിരിച്ച് വലിയെരു തുക ചെലവിട്ട് പോകേണ്ടി വരും. കുടുംബവുമായി നാട്ടിലേക്ക് എത്തിയ പലരും ഇപ്പോൾ തിരിച്ചു പോകാൻ സാധിക്കാത്ത സ്ഥിതിയിലാണ്. വിമാന നിരക്ക് കുറയുന്നതും കാത്തിരുന്നാൽ കുട്ടികൾക്ക് ക്ലാസുകൾ ഒരുപാട് നഷ്ടപ്പെടും. നാല് പേർ അടങ്ങുന്ന കുടംബത്തിന് നാട്ടിൽ നിന്നും ഗൾഫിലേക്ക് എത്താൻ വലിയൊരു തുകയാണ് ചെലവാക്കേണ്ടി വരുക. രണ്ടോ മൂന്നോ വർഷത്തെ സമ്പാദ്യം പലപ്പോഴും ടിക്കറ്റ് നിരക്കിൽ ചെലവാക്കേണ്ടി വരും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യുഎഇയിൽ നിന്നും കേരളത്തിലേക്ക് 6500 രൂപയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നൽകുന്നുണ്ട്. എന്നാൽ സീസൺ സമയം ആയി കഴിഞ്ഞാൽ വൺവേ ടിക്കറ്റ് ഇപ്പോൾ 40,000 രൂപയ്ക്ക് മുകളിൽ അങ്ങോട്ട് കയറും. 4 മണിക്കൂർ ആണ് ദുബായിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര സമയം. എന്നാൽ 11 മണിക്കൂർ യാത്ര ചെയ്ത് കണക്ഷൺ വിമാനങ്ങൾ എടുത്ത് യാത്ര ചെയ്താലും ഇതേ നിരക്ക് തന്നെ കൊടുക്കേണ്ടത്.

45,000 രൂപ ടിക്കറ്റ് നിരക്കാണ് ഇപ്പോൾ കാണുന്നത്. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ശ്രീലങ്കൻ എയർലൈൻസ് എന്നീ എയർലെെൻസുകളും കേരളത്തിലേക്ക് ദുബായിൽ നിന്നും സർവീസ് നടത്തുന്നുണ്ട്. ഇവയ്ക്കെല്ലാം ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെയാണ്. നാലംഗ കുടുംബത്തിന് 2 ലക്ഷത്തോളം രൂപയാകും ഇപ്പോൾ നാട്ടിൽ നിന്നും ദുബായിൽ എത്തണമെങ്കിൽ. എന്നാൽ മറ്റു പല ജിസിസി ഇന്റർ നാഷ്ണൽ വിമാനങ്ങൽ വലിയ നിരക്കാണ് ഈടാക്കുന്നത്. സൗദി എയർലൈൻസ്, ഖത്തർ എയർവെയ്സ്, വിസ്താര എന്നിവരും സർവീസ് നടത്തുന്നുണ്ട്. ഈ വിമാന കമ്പനികൾ 73,500 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *