സ്കൂൾ സോണുകളിൽ വേഗത കുറയ്ക്കണമെന്ന് രക്ഷിതാക്കളോടും ബസ് ഡ്രൈവർമാരോടും പോലീസ് നിർദേശിച്ചു. അപകടകരവും അശ്രദ്ധവുമായി വാഹനമോടിക്കരുത്. ഗതാഗതനിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടാനും കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന രക്ഷിതാക്കൾ വാഹനങ്ങൾ നിയുക്ത പ്രദേശങ്ങളിൽ നിർത്തിയിടണം. 10 വയസ്സിനുതാഴെയുള്ള വിദ്യാർഥികളെ വാഹനത്തിന്റെ മുൻസീറ്റിലിരുത്തരുത്.
ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന് ട്രാഫിക് പട്രോളുമായി സഹകരിക്കണം. വിദ്യാർഥികളുടെ സുരക്ഷയുറപ്പാക്കാൻ ബസ് ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർഥികൾ ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ‘സ്റ്റോപ്പ് ’ ചിഹ്നം പ്രദർശിപ്പിക്കണം. അല്ലാത്തപക്ഷം ഡ്രൈവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തും.
സ്റ്റോപ്പ് ചിഹ്നം കണ്ടാൽ മറ്റുവാഹനങ്ങൾ അഞ്ചുമീറ്ററിൽ കുറയാത്ത അകലത്തിൽ നിർത്തണം. നിയമലംഘകർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ചുമത്തും. മൊബൈൽ ഫോൺ ഉപയോഗമുൾപ്പെടെ റോഡിൽനിന്ന് ശ്രദ്ധമാറുന്ന പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.