ടെക്നിക്കല്‍ മെയിന്റനന്‍സ് നടക്കുന്നതിനാൽ വ്യാഴാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച വൈകീട്ട് വരെ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സേവനം തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വ്യാഴാഴ്ച കുവൈത്ത് സമയം വൈകീട്ട് 5.30 മുതല്‍ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് കുവൈത്ത് സമയം 3.30വരെയാകും തടസ്സം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വ്യാഴാഴ്ച 4.30 മുതല്‍ ഞായറാഴ്ച വരെ പാസ്പോര്‍ട്ടും, പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട (തൽകാലിക പാസ്പോര്‍ട്ട്, പി.സി.സി തുടങ്ങിയവ) സേവനങ്ങളും എംബസിയിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും ലഭിക്കില്ല. എന്നാല്‍ കോണ്‍സുലര്‍ സര്‍വിസുകളും, വിസ സര്‍വിസുകളും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ ലഭിക്കുമെന്നും എംബസി അറിയിച്ചു.