Cyber fraud in Dubai;ദുബായിൽ എത്തുന്ന ചെറുപ്പക്കാരെ നോട്ടമിട്ട് പുതിയ തട്ടിപ്പ്; കുടുക്കുന്നത് ‘വീക്ക്‌നെസിനെ’ മുതലെടുത്ത്

Cyber fraud in Dubai;അബുദാബി: പണ്ടുമുതൽതന്നെ കേരളത്തിൽ നിന്നടക്കം നിരവധി ചെറുപ്പക്കാർ തൊഴിൽതേടി യുഎഇ പോലുള്ള ഗൾഫ് രാജ്യങ്ങളിലെത്താറുണ്ട്. 18നും 30നും ഇടയിൽ പ്രായമുള്ള ധാരാളം ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി ദിനംപ്രതി യുഎഇയിലെത്തുന്നു. ഇത്തരം ചെറുപ്പക്കാരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് യുഎഇയിൽ വ്യാപകമാവുകയാണ്. ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. മുതിർന്ന പുരുഷന്മാരും ഇതിന് ഇരകളാവുന്നുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ടിൻഡർ ആപ്പിലൂടെ നൈറ്റ്‌ക്ളബിൽ ഡേറ്റിംഗിന് പോയവരിൽ 10,000 ദിർഹംവരെ (ഏകദേശം രണ്ട് ലക്ഷത്തോളം രൂപ) നഷ്ടമായവരുണ്ട്. ഇതിന് പിന്നിൽ ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ടിൻഡർ, ബംബിൾ പോലുള്ള ഡേറ്റിംഗ് ആപ്പുകളിൽ വ്യാജ പ്രൊഫൈൽ തയ്യാറാക്കി സ്ത്രീകൾ പുരുഷന്മാരെ സമീപിക്കുകയും ചാറ്റിംഗിലൂടെയും മറ്റും കെണിയിൽ വീഴ്‌ത്തുകയും ചെയ്യും. ശേഷം ഡേറ്റിംഗിനായി നൈറ്റ് ക്ളബുകളിലേയ്ക്ക് ക്ഷണിക്കും. വിലയേറിയ വിഭവങ്ങൾ ഓർഡർ ചെയ്യും. തുടർന്ന് സൂത്രത്തിൽ സ്ഥലംവിടും. 3000 മുതൽ 10,000 ദിർഹംവരെ തട്ടിപ്പിനിരയായവർക്ക് ബിൽ നൽകേണ്ടതായി വരുന്നു. അവസാനം തട്ടിപ്പ് നടത്തുന്ന സ്ത്രീകൾ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ തട്ടിപ്പിനിരയായവരെ ബ്ളോക്ക് ചെയ്യുന്നു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യൂറോപ്പ് പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായ ഈ തട്ടിപ്പ് ഇപ്പോൾ ദുബായിലും എത്തിയിരിക്കുകയാണെന്ന് ചില ഹോസ്‌പിറ്റാലിറ്റി പ്രൊഫഷണലുകൾ വ്യക്തമാക്കി. ദുബായിലെ ആഡംബര മേഖലകളായ ബിസിനസ് ബേ, ദുബായ് മറീന എന്നിവിടങ്ങളിലെ ബാറുകളിലും നൈറ്റ് ക്ളബുകളിലുമാണ് ഡേറ്റിംഗ് ആപ്പ് തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. എന്നാൽ തട്ടിപ്പുകളിൽ ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

https://www.kuwaitoffering.com/dubai-metro-careers/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top