Posted By Ansa Staff Editor Posted On

യുഎഇ പൊതുമാപ്പ്; 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണം: ഇല്ലെങ്കിൽ കുടുങ്ങും: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യുഎഇയില്‍ ഇന്ന് ആരംഭിക്കുന്ന വിസ പൊതുമാപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 30വരെ രണ്ട് മാസമാണ് പൊതുമാപ്പ് കാലാവധി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ദുബായിലുടനീളമുള്ള 86 ആമിര്‍ കേന്ദ്രങ്ങളില്‍ ഏതിലേക്കും അപേക്ഷകര്‍ക്ക് പോകാമെന്ന് ജിഡിആര്‍എഫ്എ വ്യക്തമാക്കി. കൂടാതെ അല്‍ അവീറിലെ ജിഡിആര്‍എഫ്എ കേന്ദ്രത്തില്‍ നിയമലംഘകര്‍ക്ക് സ്റ്റാറ്റസ് മാറ്റാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ സേവനങ്ങളും ആമിര്‍ സെന്ററുകള്‍ കൈകാര്യം ചെയ്യുകയും ബയോമെട്രിക് ഫിംഗര്‍പ്രിന്റ് ഉള്ളവര്‍ക്ക് (എമിറേറ്റ്‌സ് ഐഡി ഉള്ളവര്‍ക്ക്) എക്‌സിറ്റ് പെര്‍മിറ്റ് നല്‍കുകയും ചെയ്യും.

അതേസമയം, ജിഡിആര്‍എഫ്എയുടെ അല്‍ അവീര്‍ സെന്റര്‍ വിരലടയാള സൗകര്യമായി പ്രവര്‍ത്തിക്കുകയും അതേസമയം രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റ് നല്‍കുകയും ചെയ്യും. വിസ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം, രാജ്യത്തേക്ക് മടങ്ങുന്നത് തടയുന്ന ഭരണപരമായ തടസ്സങ്ങളില്ലാതെ യുഎഇ വിടാന്‍ അനുവാദമുണ്ട്. അതായത് പുറത്തുപോവുന്നവരുടെ പാസ്പോര്‍ട്ടില്‍ നിരോധന സ്റ്റാമ്പ് ഉണ്ടാവില്ല. നാട്ടിലെത്തിയ ശേഷം സാധുതയുള്ള വിസയില്‍ അവര്‍ക്ക് യുഎഇയില്‍ വീണ്ടും പ്രവേശിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *