Posted By Ansa Staff Editor Posted On

UAE Bridge; യുഎഇയിൽ യാത്ര ഇനി കൂടുതൽ എളുപ്പം: ഈ എമിറേറ്റിൽ പുതിയ രണ്ട് പാലങ്ങൾ തുറന്നു

അൽ ഖെയ്‌ൽ റോഡിൽ ജബൽ അലിയിലേക്കുള്ള ദിശയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു. സബീൽ, അൽ ഖൂസ് 1 എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ തുറന്നുകൊടുത്തതെന്ന് ആർടിഎ അറിയിച്ചു. 1350 മീറ്റർ നീളമുള്ള പാലങ്ങളിലൂടെ മണിക്കൂറിൽ 8000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

പുതിയ പാലങ്ങൾ പ്രവർത്തനക്ഷമമായതോടെ യാത്രാസമയം 30 % കുറഞ്ഞു. നിലവിലുള്ള പാലങ്ങളുടെയും ഇന്‍റർസെക്‌ഷനുകളുടെയും ശേഷി മണിക്കൂറിൽ 19600 ആയി ഉയർത്താനും സാധിച്ചു. 3300 മീറ്റർ നീളമുള്ള പാലങ്ങൾ, ലെയ്നുകൾ 6820 മീറ്ററായി വീതികൂട്ടൽ എന്നിവ ഉൾകൊള്ളുന്ന അൽ ഖെയ്‌ൽ റോഡ് വികസന പദ്ധതിയുടെ 80% നിർമ്മാണം പൂർത്തിയായതായി ആർടിഎ വ്യക്തമാക്കി.

അൽ ഖെയ്‌ൽ റോഡിലെ അൽ ജദ്ദാഫ്, ബിസിനസ് ബേ, സബീൽ, മെയ്ദാൻ, അൽ ഖൂസ് 1, ഗദിർ അൽ തെയ്‌ർ, ജുമൈറ വില്ലജ് സർക്കിൾ എന്നീ 7 മേഖലകളെ കേന്ദ്രീകരിച്ചാണ് വികസനമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു.

ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവക്ക് സമാന്തരമായി അൽ ഖെയ്‌ൽ റോഡിനെ രൂപപ്പെടുത്തുന്ന പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മത്തർ അൽ തായർ ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *