Posted By Ansa Staff Editor Posted On

യു.എ.ഇയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത

യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ്. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും, ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

കിഴക്കോട്ട് ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഉച്ചയോടെ മഴ പെയ്തേക്കാം. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.

രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *