Driving liscense black point;അബുദാബി: ബ്ലാക്ക് പോയന്റുകളുടെ എണ്ണം കുറക്കാനും റദ്ദാക്കിയ ഡ്രൈവിങ് ലൈസൻസ് വീണ്ടെടുക്കാനും അബൂദബി ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെ (അഡിഹെക്സ്) അവസരം. പൊലീസിലെ ഫോളോ-അപ്പ് ആൻഡ് ആഫ്റ്റർ കെയർ വകുപ്പിന്റെ സംരംഭത്തിലൂടെ ഞായറാഴ്ച വരെയാണ് ഇതിനായി സൗകര്യമൊരുക്കിയത്.
യുഎഇയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വീഡിയോ
https://www.facebook.com/share/v/vuWRGVm1EHy15MQU/?mibextid=WC7FNe
എട്ട് മുതൽ 23 ബ്ലാക്ക് പോയിന്റകൾ വരെയുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈവർമാർക്ക് അവസരം പ്രയോജനപ്പെടുത്താമെന്ന് വകുപ്പ് മേധാവി ബ്രിഗേഡിയർ അഹമ്മദ് ജുമാ അൽ ഖൈലി വ്യക്തമാക്കി. അഡിഹെക്സിലെ ആയുധ പ്രദർശന വിഭാഗത്തിലെ ഏഴാം കൗണ്ടറിലാണ് സേവനം ലഭിക്കുക. ബ്ലാക്ക് പോയന്റുകൾ കുറക്കുന്നതിന് 800 ദിർഹവും റദ്ദാക്കിയ ലൈസൻസുകൾ വീണ്ടെടുക്കുന്നതിന് 2400 ദിർഹവുമാണ് നൽകേണ്ടത്.