യുഎഇയിൽ നിങ്ങളുടെ ശമ്പളം വൈകിയോ? വിഷമിക്കേണ്ട… ചെയ്യേണ്ടത് ഇത്രമാത്രം

ഒരു വ്യക്തിയുടെ പ്രാഥമിക വരുമാനസ്രോതസാണ് ശമ്പളം. അഥ് കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ പല കണക്കുകളുടെയും ക്രമം തന്നെ തെറ്റും. ശമ്പളം കൃത്യമായി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടാൽ ആദ്യം കമ്പനിയെ നേരിട്ടറിയിക്കണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

പലതവണ പ്രശ്നം പറഞ്ഞിട്ടും പരിഹാരം കണ്ടില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അയറിയിക്കാം. അത്തരത്തിൽ അറിയക്കാൻ സ്ഥാപനത്തിൽ നിന്നുള്ള ലേബർ കാർഡ് ഉണ്ടായിരിക്കണം. കൃത്യമായ രേഖകളും കൈവശം ഉണ്ടായിരിക്കണം. യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ (mohre.gov.ae) നിങ്ങൾക്ക് രഹസ്യമായി ഓൺലൈൻ പരാതിനൽകാം. 

  • വേതന സുരക്ഷാ നിയമത്തിൽ കൊണ്ടുവന്ന പുതിയഭേദഗതികളിൽ ശമ്പളം നൽകാത്ത തൊഴിലുടമകൾക്കെതിരേ കടുത്ത നടപടികളുണ്ട്.
  • കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നൽകും. അതിന്മേൽ നടപടി സ്വീകരിച്ചില്ലെങ്കിൽ അത്തരം സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ നൽകുന്നത് നിർത്തിവെക്കും.
  • ശമ്പളം നൽകുന്നതിൽ വരുന്ന കാലതാമസം, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം നൽകാത്ത തൊഴിലാളികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ശിക്ഷാനടപടികൾ സ്വീകരിക്കുന്നത്.
  • സ്ഥാപനങ്ങൾക്കെല്ലാം അറിയിപ്പ് നൽകിയശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
  • നാലുമാസത്തിലധികം തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത എല്ലാ സ്ഥാപനങ്ങൾക്കും അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ പുതിയതൊഴിൽ പെർമിറ്റുകൾ നൽകുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തും. ഇത്തരം സ്ഥാപനങ്ങളുടെ ഉടമയുടെ പേരിൽ മറ്റു സ്ഥാപനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സമാനമായ നടപടികൾ എല്ലാ സ്ഥാപനങ്ങൾക്കെതിരേയും സ്വീകരിക്കും.
  • ആറു മാസത്തിനുള്ളിൽ വീണ്ടും ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. ഒപ്പം ഇത്തരം സ്ഥാപനങ്ങളെ യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷൻ സംവിധാനത്തിൽ തരം താഴ്ത്തുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top