Lulu Group’s ‘UAE Project’:ഇത് പൊളിക്കും!!!ഇന്ത്യക്കായി ലുലു ഗ്രൂപ്പിന്റെ ‘യുഎഇ പദ്ധതി’: യുഎഇ വിപണിയില്‍ ഇനി ഇന്ത്യന്‍ മേധാവിത്വം, നേട്ടം ഒരുപാട്; അറിയാം വിശദാംശങ്ങൾ

Lulu Group’s ‘UAE Project’; ആഗോള റീട്ടെയിൽ രംഗത്ത് ഇന്ത്യയുടെ അഭിമാനയ ലുലു ഗ്രൂപ്പുമായി പുതിയ കരാറില്‍ ഏർപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി (എ പി ഇ ഡി എ)യാണ് ലുലു ഗ്രൂപ്പുമായി ഗ്രൂപ്പുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.

ധാരണാപത്രത്തിൻ്റെ (എംഒയു) ഭാഗമായി ലുലു ഗ്രൂപ്പ് യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ (യു എ ഇ) ഉടനീളമുള്ള തങ്ങളുടെ സ്റ്റോറുകളിൽ സർട്ടിഫൈഡ് ഇന്ത്യൻ ഓർഗാനിക് ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കും. ഇതോടെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എ ഫ്‌ പി ഒ കൾ), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ (എ ഫ്‌ പി സി), സഹകരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ജൈവ കർഷരാമായുള്ള ബന്ധം കൂടുതല്‍ ലളികമാകും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ഇന്ത്യൻ ഓർഗാനിക് ഉൽപന്നങ്ങൾ കൂടുതൽ ആഗോള ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഈ കരാർ ഉറപ്പാക്കും,” വാണിജ്യ, വ്യവസായ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) പ്രകാരം സാക്ഷ്യപ്പെടുത്തിയ ഇന്ത്യൻ ഓർഗാനിക് ഉൽപന്നങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റുകൾ ഒരു പ്രത്യേക ഷെൽഫ് സ്പേസ് നൽകും.

കൂടാതെ, നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) പ്രകാരം സർട്ടിഫൈഡ് ചെയ്ത ഇന്ത്യൻ ഓർഗാനിക് ഉൽപന്നങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റുകൾ ഒരു പ്രത്യേക ഷെൽഫ് സ്പേസ് കമ്പനി നല്‍കും. രാജ്യത്തിൻ്റെ ജൈവ കയറ്റുമതി കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി ഉൽപ്പന്ന സാമ്പിളിംഗ്, ഇൻ്ററാക്ടീവ് ഇവൻ്റുകൾ, ഉപഭോക്തൃ ഫീഡ്‌ബാക്ക് ഡ്രൈവുകൾ, ബയർ-സെല്ലർ മീറ്റുകൾ (ബിഎസ്എം), ബി 2 ബി മീറ്റിംഗുകൾ, വ്യാപാര മേളകൾ എന്നിവ പോലുള്ള പ്രൊമോഷണൽ പരിപാടികളും ഗ്രൂപ്പ് നടത്തും.

“ലുലുവുമാുയുള്ള കരാർ ഇന്ത്യൻ ഓർഗാനിക് ഉൽപന്നങ്ങളുടെ ആഗോള വ്യാപനം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ ഉൽപ്പാദകരും ആഗോള ഉപഭോക്താക്കളും തമ്മിൽ ശക്തമായ ബന്ധം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ ജൈവകൃഷിയുടെ വളർച്ചയ്ക്ക് സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു,” മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ കാർഷിക ഉത്പന്ന സംഭരണ മേഖലയില്‍ 15000 കോടിയുടെ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നതെന്ന് കമ്പനിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരം സാധനങ്ങളുടെ മൂല്യം ഒരു വർഷം 2000 കോടി രൂപ വരെ ഉയരുമെന്നാണ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

പഴങ്ങൾ, പച്ചക്കറികൾ, അരി, ചായപ്പൊടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. നോയിഡയിൽ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള ഒരു ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാൻ കമ്പനി 500 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തികമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *