Maternity leave in uae;ദുബൈ ആഗോള നിയമ സ്ഥാപനമായ ബേക്കർ മക്കെൻസി തങ്ങളുടെ ജീവനക്കാർക്കുള്ള പ്രസവ,പിതൃത്വ അവധികൾ പരിഷ്കരിച്ചതായി പ്രഖ്യാപിച്ചു. അമ്മമാർക്കും പിതാവിനും വിപുലികൃത അവധിയും വാഗ്ദാനം ചെയ്തു. അമ്മമാർക്ക് 52 ആഴ്ച വരെ അവധിയും 26 ആഴ്ച പൂർണ ശമ്പളവും നൽകുമെന്ന് കമ്പനി അറിയിച്ചു. മുഴുവൻ വേതനത്തിലും ആറാഴ്ച വരെ വർധിപ്പിക്കുന്ന പിതൃത്വ അവധിക്ക് പിതാവിനും അർഹതയുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
രക്ഷാകർതൃ അവധിയുമായി ബന്ധപ്പെട്ട അധിക ആനു കുല്യങ്ങളുമുണ്ട്. നിയമപരമായി സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും തുടർച്ചയായ സേ വനം പൂർത്തിയാക്കിയ അമ്മമാ ർക്കാണ് പുതിയ പോളിസി വാഗ്ദാനം ചെയ്യുന്നത്.
ഈ വർഷം ആദ്യം റീട്ടെയിൽ ആൻഡ് ഡിസൈൻ സ്ഥാപനമായ ആൽഫ നീറോ അതിന്റെ ജീവനക്കാർക്കായി 70 ദിവസ ത്തെ ശമ്പളമുള്ള പ്രസവാവധി നയം പ്രഖ്യാപിച്ചിരുന്നു. ദുബൈ ആസ്ഥാനമായുള്ള ഗലദാരി കമ്പനി ഒരുവർഷത്തെ ജോലി ക്ക് ശേഷം മൂന്നുമാസത്തെ പ്ര സവാവധിയും നൽകുന്നുണ്ട്.മൂന്നുമാസത്തിന് ശേഷം ജോലി പുനരാരംഭിക്കുമ്പോൾ വനിതാ ജീവനക്കാർക്ക് 28 ദിവസത്തേക്ക് വിദൂര തൊഴിൽ സൗകര്യവു മുണ്ട്. ഇത് ആറു മാസത്തിനിടെ എപ്പോൾ വേണമെങ്കിലും തുടർച്ചയായോ ഇടയ്ക്കിടെയോ ആക്കാം.
യു.എ.ഇയിൽ നിർബന്ധിത പ്രസവാവധി 45 കലണ്ടർ ദിവസ ങ്ങളാണ്. ഫെഡറൽ ഗവൺമെ ന്ററിലെ ജീവനക്കാർക്ക് ജോലി യിൽ നിന്ന് 60 ദിവസത്തെ അവ ധിലഭിക്കും. കുട്ടിക്ക് രണ്ടുവയസ് തികയുന്നതുവരെ മുലയുട്ടുന്നതി നായി പുതിയ അമ്മമാർക്ക് 30 മി നുട്ട് രണ്ട് ഇടവേളകൾ ലഭിക്കും.