Emirates health card; ദുബൈ: എമിറേറ്റ്സ് ഹെൽത്ത് സർവീസസ് യുഎഇയിൽ താമസിക്കുന്ന വിദേശികൾക്കും കുറഞ്ഞ നിരക്കിൽ ഹെൽത്ത് കാർഡ് നൽകും. ഇതിലൂടെ സർക്കാർ ആശുപത്രികളിൽ വൈദ്യ സഹായം ലഭ്യമാകും. ദുബൈ പബ്ലിക് ഹെൽത്ത് സെന്റർ, ഷാർജ അൽ റിഫ ഹെൽത്ത് സെന്റർ, ഫുജൈറയിലെ മസാഫി ഹോസ്‌പിറ്റൽ, ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല ഫിസിയോതെറാപ്പി സെന്റർ, റാസ് അൽ ഖൈമ ഫിസിയോതെറാപ്പി ആൻഡ് സ്പോർട്‌സ് മെഡിസിൻ സെന്റർ, അജ്‌മാൻ അൽ നുഐമിയ മെഡിക്കൽ എക്സാമിനേഷൻ സെന്റർ, അബൂദബി നിയോനാറ്റൽ സ്ക്രീനിംഗ് ഡയഗ്നോസ്റ്റിക് സെന്റർ എന്നിവടങ്ങളിലാണ് പ്രധാനമായും ചികിത്സ ലഭിക്കുക.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഈ ഹെൽത്ത് കാർഡ് ഉപയോഗിച്ചാൽ മിക്ക സേവനങ്ങളിലും 20 ശതമാനം കിഴിവ് ലഭിക്കും. ഭിന്നശേഷിക്കാരനാണെങ്കിൽ ചികിത്സ സൗജന്യമായിരിക്കും.യുഎഇ പൗരനോ, ജിസി സി പൗരനോ, യുഎഇ നിവാസിയോ ആണെങ്കിൽ, ഈ സേവനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. സർക്കാർ സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിനുള്ളിലെ മെഡിക്കൽ റിപ്പോർട്ട്, പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി എന്നിവയിലൂടെ കാർഡ് ലഭിക്കും.
ജിസിസി പൗരനാണെങ്കിൽ ഹെൽത്ത് കാർഡ് അഞ്ച് വർഷത്തേക്ക് സാധുവായിരിക്കും. യുഎഇ നിവാസിയാണെങ്കിൽ, കാർഡിന് ഒരു വർഷത്തേക്ക് മാത്രമേസാധുതയുള്ളൂ. അപേക്ഷിക്കാനുള്ള ഫീസ് 50 ദിർഹമാണ്. പ്രവാസികൾ ഹെൽത്ത് കാർഡിന് 100 ദിർഹവും ഇ എച്ച് സ് അപേക്ഷാ ഫോമിന് 15 ദിർഹവും അധികമായി നൽകണം. ഇ എച്ച് എസ് വെബ്സൈറ്റി ലാണ് (ehs.gov.ae) അപേക്ഷിക്കേണ്ടത്. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽഹെൽത്ത് കാർഡ് എമിറേറ്റ്സ് ഐഡിയുമായി സ്വയമേവ ലിങ്ക് ചെയ്യപ്പെടും.