Iphone 16 in India;ഐഫോണ്‍ 16 വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു; ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കും

Iphone 16 in India;ബേസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ നിര്‍മിതിയില്‍ ഐഫോണ്‍ 15 സീരിസില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ പതിപ്പുകള്‍ക്കില്ലെന്ന പതിവു പരാതികള്‍ക്കിടയില്‍ ഐഫോണ്‍ 16 സ്വന്തമാക്കാന്‍ പുലര്‍ച്ചെ മുതല്‍ സ്റ്റോറുകളില്‍ തിക്കും തിരക്കും. മുംബൈയിലെ ബി.കെ.സിയിലും ഡല്‍ഹിയിലെ സാകേതിലുമുള്ള ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ ആദ്യ ദിവസം തന്നെ സ്വന്തമാക്കാന്‍ ആളുകള്‍ ക്യൂനില്‍ക്കുന്നത്. സ്റ്റോറുകള്‍ക്ക് മുന്നിലെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ പുലര്‍ച്ചെ മുതല്‍തന്നെ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് തുടങ്ങിയ സ്മാര്‍ട്ട്ഫോണുകളാണ് ഈ സിരീസിലുള്ളത്. ആപ്പിളിന്റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണുകളാണിത് എന്ന സവിശേഷതയുമുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കും നോണ്‍ഇന്ററസ്റ്റ് ഇഎംഐയും (നോകോസ്റ്റ് ഇഎംഐ) ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന്, ആറ് മാസക്കാലത്തേക്കാണ് ഇഎംഐ പരിധി നല്‍കിയിട്ടുള്ളത്. ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് എല്ലാ മോഡലുകളിലും 5,000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. പഴയ ഐഫോണ്‍ മോഡലുകള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനാവുന്ന ട്രേഡ്ഇന്‍ സൗകര്യവും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. 37,900 രൂപ വരെ ഇത്തരത്തില്‍ പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ ലാഭിക്കാം എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി+, ആപ്പിള്‍ ആര്‍ക്കേഡ് എന്നിവയുടെ മൂന്ന് മാസ സൗജന്യ സബ്ക്രിപ്ഷനും ആപ്പിള്‍ ഐഫോണ്‍ 16 സിരീസിനൊപ്പം നല്‍കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top