സൗദി അറേബ്യയിൽ ഭൂചലനം

സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ശുഖൈഖിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. അല്‍ശുഖൈഖിന് തെക്ക് ഇന്നലെ ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് റിക്ടര്‍ സ്കെയിലില്‍ 2.5 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സൗദി ജിയോളിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *