യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു.കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിൻ്റെ ഭാര്യ രേഷ്മ എന്ന അസ്മ (44)യാണ് മരിച്ചത്. 20 വർഷത്തോളമായി ഭർത്താവുമൊന്നിച്ച് അൽ ഐനിൽ താമസിച്ചു വരികയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഉംറ കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിനു ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെറൂർ മഹല്ല് ജുമുഅത്ത് പളളി ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി. പിതാവ്: പി ഹാഷിം. മാതാവ് ടി. മുനീറ പിസിഡബ്ല്യുഎഫ് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റാണ്. ഭർത്താവ്: അബ്ദുൽ ഖാദർ (ലുലു റീജനൽ ഓഫീസ് സെക്രട്ടറി, അൽ ഐൻ). മകൻ: അബ്ദുൽ ബാസിത്: (ഈജിപ്ത് – അൽ നഹ്ദ യൂണിവെഴ്സിറ്റി എം ബി ബി എസ് വിദ്യാർഥി ) .