Uae law:അബുദാബി: പണമിടപാടിനായുള്ള ചെക്കുകളിൽ തെറ്റായി ഒപ്പിടുന്നവർക്ക് യുഎഇയിൽ ലഭിക്കുക കനത്ത ശിക്ഷ. വ്യാജ ഒപ്പിടുന്നവർക്ക് രണ്ടുവർഷം വരെ തടവും 5000 ദിർഹംവരെ പിഴയുമാണ് ലഭിക്കുക.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ചെക്ക് പേപ്പറിന്റെ അതേ ഭാഷയിൽ ‘ചെക്ക്’ എന്ന് എഴുതിയ വാക്ക്, നിശ്ചിത തുക നൽകാനുള്ള നിരുപാധിക ഉത്തരവ്, പണം നൽകുന്ന വ്യക്തിയുടെ പേര്, പണം സ്വീകരിക്കുന്നയാളുടെ പേര്, പണമിടപാട് നടക്കുന്ന സ്ഥലം, തീയതി, പണം പിൻവലിക്കുന്നയാളുടെ ഒപ്പ് എന്നിവയാണ് യുഎഇയിൽ ഒരു ചെക്കിൽ വേണ്ട അവശ്യ ഘടകങ്ങൾ.
ചെക്കിൽ വ്യാജ ഒപ്പിടുന്നവർക്ക് ആറുമാസം മുതൽ രണ്ടുവർഷം വരെ ജയിൽ ശിക്ഷയും ചെക്കിന്റെ മൂല്യത്തിന്റെ പത്ത് ശതമാനത്തിൽ കുറയാത്ത പിഴയുമാണ് ലഭിക്കുക. ചെക്കിൽ വ്യാജ ഒപ്പിടുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റമാണ്.
തെറ്റായ ഒപ്പിന്റെ പേരിൽ ചെക്ക് മടങ്ങി വരികയാണെങ്കിൽ ചെക്ക് നൽകിയയാളോട് ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒപ്പ് ശരിയായി രേഖപ്പെടുത്തി പുതിയ ചെക്ക് നൽകാൻ ആവശ്യപ്പെടാം. മനഃപൂർവ്വമായി വ്യാജ ഒപ്പിടുകയാണെങ്കിൽ പണം ലഭിക്കാൻ നിയമനടപടികൾ സ്വീകരിക്കാവുന്നതാണ്. യുഎഇയിലെ കോടതിയിൽ പരാതി ഫയൽ ചെയ്ത് ചെക്ക് ഉടമയ്ക്കെതിരെ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. 2021 ലെ ഡിക്രി നമ്പർ (31) പ്രകാരമുള്ള ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 453ലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.