ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിന്റെ വിമാനം സാങ്കേതിക തകരാർ കാരണം രണ്ടു മണിക്കൂറിലധികം നേരം വൈകി. അർദ്ധരാത്രിയോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിറേറ്റ്‌സ് EK547 ഫ്‌ളൈറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്തു. സാങ്കേതിക തകരാർ കാരമാണ് വിമാനം വൈകിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനും അസൗകര്യത്തിനും ക്ഷമ ചോദിക്കുന്നതായി എമിറേറ്റ്‌സ് കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രധാനമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
280 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ പന്നിൽ നിന്നും കറുത്ത പുക ഉയർന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അധികൃതർ വിമാനത്തിൽ പരിശോധന നടത്തി സാങ്കേതിക തകരാർ പരിഹരിക്കുകയായിരുന്നു.