പ്രവാസികളെ ആശ്വാസവാർത്ത… പ്രോ​ജ​ക്ട് വി​സ​യി​ൽ നി​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റാം

രാ​ജ്യ​ത്ത് പ്രോജ​ക്ട് വി​സ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി വി​സ ട്രാ​ൻ​സ്ഫ​ർ അ​നു​വ​ദി​ക്കു​ന്നു. സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളി​ലെ വി​വി​ധ പ്രൊ​ജ​ക്ടു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​തി​നാ​ണ് അ​നു​വാ​ദം. ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് വി​സ മാ​റ്റ​ത്തി​ന് അ​വ​സ​രം. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഇ​തി​നാ​യു​ള്ള നി​ർ​ദി​ഷ്ട വ്യ​വ​സ്ഥ​ക​ൾ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ ക​രാ​റോ പ​ദ്ധ​തി​യോ അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വി​സ മാ​റ്റം അ​നു​വ​ദി​ക്കൂ. പ്രൊ​ജ​ക്ട് പൂ​ർ​ത്തി​യാ​യെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും സ്ഥി​രീ​ക​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ക​ത്ത് തൊ​ഴി​ലു​ട​മ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന് ന​ൽ​ക​ണം.

വി​സ ട്രാ​ൻ​സ്ഫ​റി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ്രോ​ജ​ക്ടി​നൊ​പ്പം കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ തൊ​ഴി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. ട്രാ​ൻ​സ്ഫ​റി​ന് തൊ​ഴി​ലാ​ളി​ക​ൾ നി​ല​വി​ലെ തൊ​ഴി​ലു​ട​മ​യി​ൽ നി​ന്ന് അം​ഗീ​കാ​ര​വും നേ​ടി​യി​രി​ക്ക​ണം. ട്രാ​ൻ​സ്ഫ​ർ പ്ര​ക്രി​യ​ക്ക് 350 ദീ​നാ​ർ ചെ​ല​വ് ഈ​ടാ​ക്കും. ന​വം​ബ​ർ മൂ​ന്നു മു​ത​ലാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് പു​തി​യ തീ​രു​മാ​നം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top