താമസ സ്ഥലത്ത് ഉണ്ടായ വീഴ്ച്ചയിൽ ബോധരഹിതനായതിനെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം വേങ്ങോട് സ്വദേശി താജുദ്ദീൻ എ. വി മരിച്ചു. ദുബായ് ഷെയ്ഖ് ആശുപത്രിയില്‍ ഒരു ആഴ്ചയായി ചികിത്സയിലായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മെയ് 27 ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 25 വര്‍ഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്നു.വേങ്ങോട് പ്രവാസി കൂട്ടായ്മ അംഗമാണ് താജുദ്ദീൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമനടപടികൾക്കായി വേങ്ങോട് പ്രവാസി കൂട്ടായ്മ സെക്രട്ടറി താഹയും ട്രഷറർ ഫിറോസും ബന്ധപ്പെട്ട അതോറിറ്റികളുമായി പ്രവർത്തിച്ചു വരികയാണ്.