പ്രവാസികളുടെ ശ്രദ്ധക്ക്: യുഎഇ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീസ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി

യുഎഇയിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീ​സ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റിയതായി അധികൃതർ. നി​ല​വി​ൽ ഊ​ദ് മേ​ത്ത​യി​ലെ ബി​സി​ന​സ് ഓ​ട്രി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​സ് ജി ഐ വി ​എ​സ് ​ഗ്ലോ​ബ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സെ​ന്‍റ​റാ​ണ്​ അ​ൽ നാ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ഥ​ല​ത്താ​ണ് ഓ​ഫീസ് പ്ര​വ​​ത്തി​ക്കു​ക​യെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ലാ​ണ് ഇ​വി​ടെ സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. എ​സ് ജി ഐ വി ​എ​സ് ​ഗ്ലോ​ബ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സെ​ന്‍റ​ർ, ഇ​ന്ത്യ​ൻ പ്രവാ​സി​ക​ൾ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​റ്റ​സ്റ്റു ചെ​യ്യാ​ൻ ആ​ശ്ര​യി​ക്കു​ന്ന​ കേ​ന്ദ്ര​മാ​ണ്​.

അ​ൽ​നാ​സ​ർ സെ​ന്‍റ​റി​ലെ 104, 302 ഓ​ഫീസു​ക​ളി​ലാ​ണ് സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സേ​വ​ന ദാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​ൽ​നാ​സ​ൽ ക്ല​ബി​ന് സ​മീ​പ​മാ​ണ് പു​തി​യ കേ​ന്ദ്രം. ദു​ബായ്​ക്ക്​ പു​റ​മെ, ഷാ​ർ​ജ, അ​ജ്മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ന് വേണ്ടി ഈ ​സേ​വ​ന കേ​ന്ദ്ര​ത്തെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. എന്നാൽ പാസ്പോ​ർ​ട്ട് സേ​വ​നം ബിഎ​ൽഎ​സ് കേ​ന്ദ്ര​ത്തി​ൽ തന്നെ തു​ട​രും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top