visa fraud: വിദേശ സ്വപ്നം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വേണം ശ്രദ്ധ!! പെരുവഴിയിലായത് നിരവധിപ്പേർ മുന്നറിയിപ്പ്

Visa fraud; വിസ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വിസയിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

സന്ദർശക വിസ രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സന്ദർശക വിസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്താൽ അതു തെറ്റാണ്. ഒരു രാജ്യവും സന്ദർശക വിസയിൽ ജോലി അനുവദിക്കില്ല. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോയാൽ അതു നിയമ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വരും. കൂാടതെ, ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങൾ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, മ്യാൻമാർ, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ നിരവധി പേർ തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യ ത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസൻസ് ഉള്ള റിക്രൂട്ട്‌മെന്റ് ഏജൻസികൾ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴിൽ അന്വേഷകർ ഉറപ്പുവരുത്തണം

https://www.kuwaitoffering.com/uae-job-vacancy-ferrari-world-careers-abu-dhabi-2024-multiple-job-vacancies/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top